1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 27, 2023

സ്വന്തം ലേഖകൻ: ഇന്ത്യയില്‍ പ്രണയവിവാഹങ്ങളുടെ എണ്ണം കൂടുകയും നിശ്ചയിച്ചുറപ്പിക്കുന്ന വിവാഹങ്ങള്‍ കുറയുകയും ചെയ്യുന്നു. അന്താരാഷ്ട്ര കമ്പനിയായ The Knot Worldwide-ന്റെ ഇന്ത്യന്‍ പതിപ്പായ WeddingWire India നടത്തിയ സര്‍വേയിലാണ് ഈ കണ്ടെത്തല്‍.

‘വിവാഹ നിശ്ചയം കഴിഞ്ഞവരുടേയും അടുത്തിടെ വിവാഹിതരായ ദമ്പതികള്‍ക്കിടയിലുമാണ് സര്‍വേ നടത്തിയത്. ഇതിന്റെ ഡാറ്റാ റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യയില്‍ പ്രണയവിവാഹത്തിന്റെ എണ്ണത്തില്‍ വര്‍ധനവ് സംഭവിച്ചിട്ടുണ്ട്. 2020-ലാണ് ഇതിന് മുമ്പ് സര്‍വേ നടത്തിയിരുന്നത്. അന്ന് 68% ദമ്പതിമാരുടേയും വിവാഹം നിശ്ചയിച്ചുറപ്പിച്ചതായിരുന്നു. എന്നാല്‍ 2023-ലെ സര്‍വേപ്രകാരം 44% പേര്‍ മാത്രമാണ് അറേഞ്ച്ഡ് മാര്യേജ് ചെയ്തത്. അതായത് മൂന്നു വര്‍ഷത്തിനുള്ളില്‍ 24% കുറവാണുണ്ടായിരിക്കുന്നത്.’വെഡ്ഡിങ് വയര്‍ ഇന്ത്യയുടെ സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു.

41% ശതമാനം ആളുകളും നാല് മുതല്‍ ആറു മാസങ്ങള്‍ക്ക് മുമ്പേ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങുന്നവരാണ്. 1-3 മാസങ്ങള്‍ ഒരുക്കങ്ങള്‍ തുടങ്ങുന്നവര്‍ 32% പേരാണ്. വിവാഹനിശ്ചയത്തിനും വിവാഹത്തിനും ഇടയിലുള്ള സമയവും വിദേശ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയില്‍ കുറവണ്. മിക്ക ആളുകളും നിശ്ചയം കഴിഞ്ഞ് ആറു മാസത്തിനുള്ളില്‍ വിവാഹിതരാകുന്നുണ്ട്. അതുകൊണ്ടാണ് വിവാഹം ആസൂത്രണം ചെയ്യാന്‍ കുറഞ്ഞ സമയം മാത്രം ലഭിക്കുന്നതും.’ റിപ്പോര്‍ട്ടില്‍ പറയുന്നു.

അധികപേരും വിവാഹം പ്ലാന്‍ ചെയ്യാനായി ഓണ്‍ലൈന്‍ സൈറ്റുകളേയാണ് ആശ്രയിക്കുന്നത്. 2020-ല്‍ വെഡ്ഡിങ് പ്ലാനിങ് വെബ്‌സൈറ്റുകളെ ആശ്രയിച്ചിരുന്നവര്‍ 47% ആയിരുന്നു. 2023-ല്‍ അത് 58% ആയി ഉയര്‍ന്നു. അറേഞ്ച്ഡ് വിവാഹങ്ങളിലുള്ളതുപോലെ എല്ലാ തരത്തിലുള്ള ആചാരങ്ങളും ചടങ്ങുകളും ആഘോഷങ്ങളും പ്രണയ വിവാഹങ്ങളിലും ഉണ്ട്. ഇതിനൊപ്പം സര്‍പ്രൈസ് പ്രൊപ്പോസലുകള്‍ ഒരുക്കുന്നതും ഇന്ത്യയില്‍ സാധാരണമായി. സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.