1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 9, 2011

ദോശയുടെ കഥപറഞ്ഞെത്തിയ `സോള്‍ട്ട്‌ ആന്‍ഡ്‌ പെപ്പറി’ലൂടെ വിജയം നേടിയ സംവിധായകന്‍ ആഷിക്‌ അബു ഒരുക്കുന്ന `ഇടുക്കി ഗോള്‍ഡില്‍’ മണിയന്‍പിള്ള രാജു നായകനാകുന്നു. മലയാളത്തിന്റെ സാധരണ രീതികളില്‍നിന്നും മാറിസഞ്ചരിക്കുന്ന സംവിധായകന്‍ ആഷിക്‌ അബിന്റെ `ഇടുക്കി ഗോള്‍ഡി’ല്‍ നിലവിലുള്ള നായകസങ്കല്‍പങ്ങളില്‍നിന്ന്‌ വ്യത്യസ്‌തമായ രീതിയിലാണ്‌ കഥപറയുന്നത്‌. അതില്‍ത്തന്നെ നിരവധിപേര്‍ പ്രധാനകഥാപാത്രങ്ങളാവുന്നുണ്ട്‌. ഇതില്‍ മണിയന്‍പിള്ള രാജു, ബാബു ആന്‍റണി, ലാല്‍, ശങ്കര്‍, രവീന്ദ്രന്‍, വിജയരാഘവന്‍ തുടങ്ങിയവര്‍ വരുന്നുണ്ട്‌.

ഈ കൂട്ടത്തില്‍ കഥാഗതിയെ മുന്നോട്ടുനയിക്കുന്ന നായകനായി മണിയന്‍പിള്ള രാജു എത്തുന്നു. അങ്ങനെ ഒരു റിയലിസ്‌റ്റിക്‌ ആയ രീതിയില്‍ ഒരു മിക്‌സ്‌ ആവും ഈ ചിത്രവും. സന്തോഷ്‌ എച്ചിക്കാനത്തിന്‍െറ കഥയെ അടിസ്‌ഥാനമാക്കിയൊരുക്കുന്ന ചിത്രത്തില്‍ സോള്‍ട്ട്‌ ആന്‍ഡ്‌ പെപ്പറിന്റെ അണിയറപ്രവര്‍ത്തകര്‍തന്നെയാണുള്ളത്‌.അതോടൊപ്പം പഴയകാലതാരങ്ങള്‍ക്ക്‌ പുതിയ ചിത്രത്തിലൂടെ അവസരവും നല്‍കുന്നു.

സോള്‍ട്ട്‌ ആന്‍ഡ്‌ പെപ്പറിന്റെ വിജയത്തെത്തുടര്‍ന്ന്‌ നിരവധി പ്രോജക്‌ടുകളുമായി മുന്നോട്ടുപോകുന്ന ആഷിക്‌ അബു നിലവില്‍ മൂന്ന്‌ ചിത്രങ്ങളുടെ തിരക്കുകളിലാണ്‌. സോള്‍ട്ട്‌ ആന്‍ഡ്‌ പെപ്പറിനുശേഷം `ഇടുക്കി ഗോള്‍ഡ്‌’ തുടങ്ങുമെന്ന്‌ അറിയിച്ചിരുന്നുവെങ്കിലും `22 ഫീമെയിന്‍ കോട്ടയ’ത്തിന്റെ വര്‍ക്കുകളിലേക്ക്‌ കടക്കുകയായിരുന്നു. അതോടൊപ്പം മമ്മൂട്ടിയെ നായകനാകി `ഗാങ്‌സ്‌റ്റര്‍’ ഒരുക്കാനുള്ള തീരുമാനങ്ങളിലുമാണ്‌. ആഷിക്‌ ഇനി ഫഹദ്‌ ഫാസിലും റിമാ കല്ലിങ്കലും പ്രധാനതാരങ്ങളായ `22എഫ്‌ കെ’ പൂര്‍ത്തിയാക്കിയാല്‍ ഉടന്‍ `ഇടുക്കി ഗോള്‍ഡി’ല്‍ പ്രവേശിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.