സ്വന്തം ലേഖകൻ: സംഗീത മേഖലയെ വികസിപ്പിക്കാനും പിന്തുണയ്ക്കാനും സൗദി. കഴിവുള്ള സൗദി യുവാക്കൾക്കും യുവതികൾക്കും ശിൽപശാലകൾ നടത്തുന്നു. ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി ബോർഡ് ഓഫ് ഡയറക്ടേഴ്സ് ചെയർമാൻ തുർക്കി അൽ ഷെയ്ഖ് മെർവാസ് ശിൽപശാലകൾ നടത്താനുള്ള തീരുമാനം പ്രഖ്യാപിച്ചു.
സൗദിയിലെ സംഗീത പ്രതിഭകളെ പിന്തുണയ്ക്കുന്നതിനുള്ള അതോറിറ്റിയുടെ ഏറ്റവും പ്രധാനപ്പെട്ട സംരംഭങ്ങളിലൊന്നായ ശിൽപശാലകൾ ഒരു കൂട്ടം അറബ് പ്രഫഷനൽ സംഗീതജ്ഞരുടെ മേൽനോട്ടത്തിലാണ് നടക്കുക. അറബ് ലോകത്തെ ഏറ്റവും വലിയ കലാ-വിനോദ ഫാക്ടറിയായ മെർവാസുമായി സഹകരിച്ച് അതോറിറ്റി സംഘടിപ്പിക്കുന്ന സംഗീത ശിൽപശാലകൾക്കായുള്ള ബ്രോഷർ തുർക്കി അൽ ഷെയ്ഖ് ട്വിറ്ററിലെ തന്റെ ഔദ്യോഗിക അക്കൗണ്ടിലൂടെ പ്രസിദ്ധീകരിച്ചു.
അറബ് ലോകത്തെ പ്രമുഖ സംഗീത നിർമ്മാതാക്കളിൽ നിന്നുള്ള പ്രഫഷനൽ സ്പെഷ്യലിസ്റ്റുകളുടെ കൈകളാൽ സംഗീത മേഖലയിലെ സൗദി യുവ പ്രതിഭകളെ വികസിപ്പിക്കുന്നതിനാണ് ഈ സംരംഭം ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്രതിഭാധനരായ സൗദി യുവാക്കള്‍ക്ക് സ്വപ്നം സാക്ഷാത്കരിക്കാനും അവരുടെ കഴിവുകൾ വികസിപ്പിക്കാനും ഇതിലൂടെ കഴിയും. അതിനുള്ള രജിസ്ട്രേഷൻ ആരംഭിക്കുകയും തിയതികൾ ഉടൻ പ്രഖ്യാപിക്കുകയും ചെയ്യും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല