1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 5, 2023

സ്വന്തം ലേഖകൻ: സൂപ്പർ ബൈക്കിൽ 300 കിമി സ്പീഡ് കൈവരിക്കാൻ ശ്രമിച്ച യൂട്യൂബർക്ക് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ ഡെഹ്രാഡൂൺ സ്വദേശിയായ അഗസ്തയ് ചൗഹാനാണ് ഇന്നുണ്ടായ ബൈക്കപകടത്തിൽ മരിച്ചത്.

യുമനാ എക്‌സ്പ്രസ്വേയിലായിരുന്നു അഗസ്തയുടെ സാഹസിക പ്രകടനം. കവാസാക്കി നിഞ്ജ ഇസഡ് എക്‌സ് 10ആർ- 1000 ലിലി സൂപ്പർ ബൈക്ക് ഓടിക്കുന്ന വിഡിയോ തന്റെ യൂട്യൂബ് ചാനലിന് വേണ്ടി ചിത്രീകരിക്കുകയായിരുന്നു അഗസ്തയത്.

എന്നാൽ യാത്രാമധ്യേ ബൈക്കിന്റെ നിയന്ത്രണം വിട്ട് വാഹനം ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു. അഗസ്തയ് ധരിച്ചിരുന്ന ഹെൽമെറ്റ് പല കഷ്ണങ്ങളായി പൊട്ടിച്ചിതറി. തലയ്‌ക്കേറ്റ പരുക്കാണ് അഗസ്തയുടെ മരണത്തിന് കാരണമെന്ന് പൊലീസ് വ്യക്തമാക്കി.

യൂട്യൂബിൽ പ്രോ റൈഡർ 1000 എന്ന ചാനലിന്റെ ഉടമയാണ് അഗസ്തയ്. 1.2 മില്യൺ സബസ്‌ക്രൈബർമാരാണ് ഉള്ളത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.