1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 7, 2023

സ്വന്തം ലേഖകൻ: അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ൽ ര​ക്തം ആ​വ​ശ്യ​മാ​യി​വ​രു​ന്ന പ്ര​വാ​സി​ക​ൾ​ക്ക് ഇ​നി പ​ണം മു​ട​ക്കേ​ണ്ടി​വ​രും. ര​ക്ത നൽകുന്ന സേ​വ​ന​ങ്ങ​ൾ​ക്ക് താ​മ​സ​ക്കാ​രും സ​ന്ദ​ർ​ശ​ക​രും ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​വാ​സി​ക​ളി​ൽ​നി​ന്ന് ഫീ​സ് ഈ​ടാ​ക്കാ​ൻ ആ​രോ​ഗ്യ​മ​ന്ത്രി ഡോ.​അ​ഹ്മ​ദ് അ​ൽ അ​വാ​ദി നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു.

ശ​നി​യാ​ഴ്ച പു​റ​ത്തി​റ​ക്കി​യ പു​തി​യ തീ​രു​മാ​ന​ങ്ങ​ൾ അ​നു​സ​രി​ച്ച് വി​ദേ​ശി​ക​ളി​ൽ നി​ന്ന് ര​ക്ത​ം നൽകുന്നതിന് ആ​വ​ശ്യ​മാ​യ ഓ​രോ ബ്ല​ഡ് ബാ​ഗി​നും റെ​സി​ഡ​ൻ​സി വി​സ​യു​ള്ള പ്ര​വാ​സി​യി​ൽ​നി​ന്ന് 20 ദീ​നാ​ർ ഈ​ടാ​ക്കും. സ​ന്ദ​ർ​ശ​ന വി​സ​യി​ൽ എ​ത്തു​ന്ന പ്ര​വാ​സി​ക്ക് ഓ​രോ ബാ​ഗി​നും 40 ദീ​നാ​ർ ആ​യി​രി​ക്കും പു​തി​യ ഫീ​സ്. അ​തേ​സ​മ​യം, ര​ക്ത​ദാ​താ​ക്ക​ളെ ക​ണ്ടെ​ത്തു​ന്ന രോ​ഗി​ക​ൾ​ക്ക് ഫീ​സ് ന​ൽ​കേ​ണ്ട​തി​ല്ല.

ര​ക്ത​പ്പ​ക​ർ​ച്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട 37 ലാ​ബ് പ​രി​ശോ​ധ​ന​ക​ൾ​ക്കും പ്ര​വാ​സി​ക​ളി​ൽ നി​ന്ന് ഫീ​സ് ഈ​ടാ​ക്കും. റെ​സി​ഡ​ൻ​സി വി​സ​യി​ലു​ള്ള പ്ര​വാ​സി​ക​ൾ​ക്ക് 15 ദീ​നാ​ർ വ​രെ​യും സ​ന്ദ​ർ​ശ​ക​ർ​ക്ക് കു​റ​ഞ്ഞ​ത് അ​ഞ്ചു ദീ​നാ​റും 70 ദീ​നാ​റി​നും ഇ​ട​യി​ലു​മാ​യി​രി​ക്കും ഫീ​സ്. പ്ര​വാ​സി​ക​ൾ​ക്ക് ന​ൽ​കു​ന്ന മ​റ്റ് ആ​രോ​ഗ്യ​സേ​വ​ന​ങ്ങ​ൾ​ക്കും അ​ടു​ത്തി​ടെ സ​ർ​ക്കാ​ർ പു​തി​യ നി​ര​ക്കു നി​ശ്ച​യി​ച്ചി​രു​ന്നു.

ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ പ്രൈ​മ​റി ഹെ​ൽ​ത്ത് ക്ലി​നി​ക്കു​ക​ളി​ൽ അ​ഞ്ചു ദീ​നാ​ർ, ഔ​ട്ട്‌​പേ​ഷ്യ​ന്റ് ക്ലി​നി​ക്കു​ക​ളി​ൽ 10 ദീ​നാ​ർ എ​ന്നി​ങ്ങ​നെ പ്ര​വാ​സി​ക​ൾ​ക്ക് മ​രു​ന്നു​ക​ൾ​ക്ക് പു​തി​യ നി​ര​ക്കു നി​ല​വി​ൽ വ​ന്നു. ഇ​തോ​ടെ പ്രൈ​മ​റി ഹെ​ൽ​ത്ത് ക്ലി​നി​ക്കു​ക​ളി​ൽ പ്ര​വാ​സി​ക​ൾ​ക്ക് പ​രി​ശോ​ധ​ന​ക്കും മ​രു​ന്നി​നു​മാ​യി ഏ​ഴു ദീ​നാ​ർ ചെ​ല​വ​ഴി​ക്ക​ണം. ഔ​ട്ട്‌​പേ​ഷ്യ​ന്റ് ക്ലി​നി​ക്കു​ക​ളി​ൽ 20 ദീ​നാ​റും ചെ​ല​വു​വ​രും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.