സ്വന്തം ലേഖകൻ: പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂണ്‍ 22-ന് യുഎസ് സന്ദര്‍ശിക്കും. യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെയും ഭാര്യ ജില്‍ ബൈഡന്റെയും ക്ഷണപ്രകാരമാണ് യാത്രയെന്ന് സര്‍ക്കാര്‍ പ്രസ്താവനയില്‍ അറിയിച്ചു. ജോ ബൈഡനും ജില്ലും ചേര്‍ന്ന് മോദിക്ക് യുഎസില്‍ വിരുന്നൊരുക്കും. 2021-ലാണ് മോദി ഇതിനുമുന്‍പ് വൈറ്റ് ഹൗസ് സന്ദര്‍ശിച്ചത്.
ഇരുരാജ്യങ്ങളും തമ്മില്‍ ഒട്ടേറെ തലങ്ങളില്‍ തുടരുന്ന സഹകരണം ദൃഢപ്പെടുത്താനും പുതിയ വികസന പദ്ധതികളുടെ ഭാഗമാകാനും ഈ സന്ദര്‍ശനം ഉപകരിക്കും. ടെക്‌നോളജി, വാണിജ്യ-വ്യവസായ ബന്ധങ്ങള്‍ തുടങ്ങിയ മേഖലകളിലെല്ലാമുള്ള ഉഭയകക്ഷി സഹകരണം അവലോകനം ചെയ്യാനും ഈ സന്ദര്‍ശനംവഴി സാധിക്കും.
ഇന്ത്യ ജി-20 അധ്യക്ഷ സ്ഥാനം വഹിക്കുന്നതിനിടെയാണ് മോദിയുടെ സന്ദര്‍ശനം എന്ന പ്രത്യേകത കൂടി ഇത്തവണത്തെ കൂടിക്കാഴ്ചക്കുണ്ട്. ഇരു രാജ്യങ്ങളും തമ്മിൽ വർധിച്ചു വരുന്ന സഹകരണം കൂടുതൽ ശക്തിപ്പെടുത്താൻ സന്ദർശനം ഉപകാരപ്പെടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ജി20 ഉച്ചകോടി സംബന്ധിച്ചും ഇരു നേതാക്കളും ചർച്ച നടത്തും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല