1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 10, 2011

ബ്രിട്ടനിലെ വിദ്യാഭ്യാസ മേഖല പലതരത്തിലുള്ള പ്രശ്നങ്ങളെയും അഭിമുഖീകരിക്കുന്ന കാലമാണിത്, പഠിപ്പിക്കുന്ന ടീച്ചര്‍മാര്‍ക്ക് അതിനുള്ള യോഗ്യതയില്ല എന്നതില്‍ തുടങ്ങി സിലബസിനു നിലവാരമില്ല എന്നുവരെയുള്ള ആരോപണങ്ങള്‍ ഉയരുന്നുമുണ്ട് ഇതിനിടയില്‍ മറ്റൊരു പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ് വിദ്യാഭ്യാസ മേഖല, അധ്യാപകരുടെ പെന്‍ഷന്‍ വെട്ടിക്കുറച്ചതിനെ തുടര്‍ന്ന് പ്രധാനാധ്യാപകര്‍ സമരം പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് രാജ്യത്തിന്റെ അങ്ങോളം ഇങ്ങോളമുള്ള സ്കൂളുകള്‍ ഈ മാസം അവസാനതോടു കൂടി അടച്ചു പൂട്ടുമെന്ന ആശങ്കാജനകമായ വിവരമാണ് പുറത്ത് വന്നിരിക്കുന്നത്. ഇതോടുകൂടി മില്യന്‍ കണക്കിന് വിദ്യാര്‍ഥികളുടെ സ്കൂള്‍ പഠനം നവംബര്‍ 30 ശേഷം വീട്ടില്‍ ആക്കേണ്ടി വരുമെന്ന സൂചനയാണ് ലഭിക്കുന്നത്.

അധ്യാപകരുടെ സമരം രക്ഷിതാക്കള്‍ക്ക് തലവേദനയാകുമെന്നതില്‍ സംശയമില്ല. ഇതോടു കൂടി കുടുംബ thotoppam ബ്രിട്ടനില്‍ ജോലി ചെയ്തു ജീവിക്കുന്ന മലയാളി കുടുംബങ്ങള്‍ക്ക് തങ്ങളുടെ മക്കളെ വീട്ടിലിരുത്തി പഠിപ്പിക്കേണ്ട അവസ്ഥ കൂടിയാണ് ഉണ്ടാകുക. നാഷണല്‍ അസോസിയേഷന്‍ ഓഫ് ഹെഡ്ടീച്ചേര്‍സ് അംഗങ്ങള്‍ വോട്ടെടുപ്പ് നടത്തിയാണ് സമരം ചെയ്യാനുള്ള തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.

അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നത് 114 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ്‌ അസോസിയേഷന്‍ അംഗങ്ങള്‍ സമരം ചെയ്യാന്‍ വോട്ടെടുപ്പില്‍ തീരുമാനിച്ചതെന്നാണ്. സമരത്തിനു പ്രധാന കാരണമായി അധ്യാപകര്‍ ചൂണ്ടി കാണിക്കുന്നത് സര്‍ക്കാര്‍ നടത്തിയ പെന്‍ഷന്‍ വെട്ടിച്ചുരുക്കലാണ്. അതേസമയം സ്വകാര്യ മേഖലയില്‍ അധ്യാപകര്‍ക്ക് ഗവണ്‍മെന്റ് നല്‍കുന്നതിനേക്കാള്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നുണ്ടെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു.

യൂണിയന്റെ ജനറല്‍ സെക്രട്ടറിയായ റസ്സല്‍ ഹോബി പറയുന്നത് ത്യങ്ങള്‍ക്ക് മറ്റൊരു പോംവഴിയും കാനാതതിനാലാണ് സമരത്തിന് തയ്യാറാകേണ്ടി വരുന്നതെന്നാണ്. സമീപകാലത്ത് ഗവണ്‍മെന്റ് നടപ്പിലാക്കിയ മാര്‍ക്കിടുന്നതില്‍ കണ്‍സെക്ഷന്‍ ഏര്‍പ്പെടുത്തിയതടക്കമുള്ള പരിഷ്കാരങ്ങള്‍ തങ്ങള്‍ അംഗീകരിക്കുന്നുണ്ടെങ്കിലും പെന്‍ഷന്‍ പരിഷ്കാരങ്ങള്‍ തങ്ങള്‍ക്കു അനുവദിക്കാന്‍ പറ്റില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം സ്കൂള്‍സ് മിനിസ്റ്റര്‍ നിക്ക് ഗിബ്ബ് പറയുന്നത് സമരത്തിലേക്ക് നീങ്ങരുത് എല്ലാം ചര്‍ച്ച ചെയ്തു തീരുമാനിക്കാം എന്നാണ്. സമരം ഒന്നും നേടി തരില്ലയെന്നും, അത് വിദ്യാര്‍ഥികളുടെ പഠനത്തെ ബാധിക്കുമെന്നും രക്ഷിതാക്കള്‍ക്ക് അസൌകര്യമുണ്ടാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യത്തെ പ്രധാന സ്കൂളിലെ അധ്യാപകരെല്ലാം NAHT ലെ അംഗങ്ങള്‍ ആണെന്നിരിക്കെ ഈ സമരം 85 ശതമാനം പ്രൈമറി സ്കൂളുകളെയും 40 ശതമാനം സെക്കണ്ടറി സ്കൂളുകളെയും സാരമായി ബാധിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.