1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 14, 2023

സ്വന്തം ലേഖകൻ: ഡോ. വന്ദന ദാസ് കൊലക്കേസ് പ്രതി സന്ദീപിന് മാനസികാരോഗ്യപ്രശ്‌നങ്ങളില്ലെന്ന് സ്ഥിരീകരണം. പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തിലെ ഡോക്ടര്‍ പൂജപ്പുര ജയിലിലെത്തി പ്രതിയെ പരിശോധിച്ചു. ആശുപത്രിയില്‍ ആക്രമണം നടത്തിയത് താന്‍ ആക്രമിക്കപ്പെടുമെന്ന് തോന്നിയതിനാലാണ് എന്നാണ് അയാള്‍ പറയുന്നത്.

സന്ദീപിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലെത്തിച്ചതുമുതല്‍ വിവിധ തരത്തിലുള്ള വൈദ്യപരിശോധനകള്‍ക്ക് വിധേയമാക്കുന്നുണ്ട്. ജയിലിലെത്തിച്ചപ്പോഴും ആക്രമണ സ്വഭാവം കാണിച്ചിരുന്നു. കഴിഞ്ഞ ദിവസം സാധാരണ നിലയിലായി. തുടര്‍ന്ന് പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ നടത്തിയ പരിശോധനയില്‍ അയാള്‍ക്ക് മാനസിക പ്രശ്‌നങ്ങളൊന്നുമില്ലെന്ന് കണ്ടെത്തി.

ഡോക്ടറും ജയില്‍ സൂപ്രണ്ടും സന്ദീപുമായി ദീര്‍ഘനേരം സംസാരിച്ചു. മദ്യപാനശീലമുള്ളയാളാണെന്നും കുടുംബത്തില്‍ ചില പ്രശ്‌നങ്ങളുണ്ടായിരുന്നെന്നും അയാള്‍ പറഞ്ഞു. കൊട്ടാരക്കര ആശുപത്രിയിലെത്തിയപ്പോള്‍ അവിടെയുള്ളവര്‍ തന്നെ ആക്രമിക്കപ്പെടുമെന്ന തോന്നലുണ്ടായി. അതോടെയാണ് കത്രിക കൈയിലെടുത്തത്.

പുരുഷ ഡോക്ടറെ ആക്രമിക്കാനായിരുന്നു കരുതിയിരുന്നത്. ഡോക്ടറുടെ ഭാഗത്തുനിന്ന് എന്തെങ്കിലും നീക്കമുണ്ടായാല്‍ പ്രതിരോധിക്കാനായിരുന്നു കത്രികയെടുത്തത്. ഡോ. വന്ദനാദാസിനെ കുത്തിയത് ഓര്‍മയുണ്ടെന്നും എന്നാല്‍ മരണം സംഭവിച്ചത് അറിയില്ലായിരുന്നെന്നും പ്രതി പറഞ്ഞു.

ലഹരി മരുന്നുകളുടെ ഉപയോഗം ഇല്ലെന്നാണ് പ്രതി ഡോക്ടറുടെ ചോദ്യത്തിന് മറുപടി പറഞ്ഞത്. വൈദ്യപരിശോധനയിലൂടെയാണ് ഇത് സ്ഥിരീകരിക്കാനാവുക.

തന്നെ ചിലര്‍ കൊല്ലാന്‍ ശ്രമിക്കുന്നുവെന്ന് ഫോണില്‍ വിളിച്ചറിയിച്ചതുപ്രകാരമാണ് പോലീസ് സന്ദീപിനെ തേടിയെത്തുന്നത്. തുടര്‍ന്ന് പരിക്കേറ്റ സന്ദീപിനെക്കണ്ട പോലീസ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാലിലെ മുറിവ് ഡ്രസ്സ് ചെയ്യുന്നതിനിടെ സര്‍ജിക്കല്‍ കത്രിക കൈവശപ്പെടുത്തിയ പ്രതി പലരെയും കുത്തിയ ശേഷം ഡോ. വന്ദനയെ തുരുതുരാ കുത്തുകയായിരുന്നു. ഓടിയെത്തിയ ഡോ. ഷിബിന്‍ വന്ദനയുടെ കാലില്‍പിടിച്ച് വലിച്ചെടുത്തു. അപ്പോള്‍ വന്ദനയുടെ പുറത്തും കുത്തി. ഇതേത്തുടര്‍ന്നാണ് വന്ദന മരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.