1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 14, 2023

സ്വന്തം ലേഖകൻ: ഒമാന്റെ വിവിധ ഗവർണറേറ്റുകളിൽ ചൂട് ശക്തമായി തുടരുന്നു. അടുത്ത രണ്ടു ദിവസങ്ങളില്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും ചൂട് ശക്തമായി തുടരും. താപനില 45 ഡിഗ്രി വരെ ഉയരാൻ സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

തെക്ക് – വടക്ക് ബാതിന ഗവര്‍ണറേറ്റുകളിലാകും ചൂട് കൂടുതൽ ആയി അനുഭവപ്പെടുന്നത്. പുറം ജോലിക്കാരായ നിര്‍മാണ തൊഴിലാളികള്‍ വലിയ ബുദ്ധിമുട്ടിലാണ്. ചൂട് കൂടുന്ന പശ്ചാത്തലത്തില്‍ മധ്യാഹ്ന വിശ്രമ സമയം പലരും ആവശ്യപ്പെടുന്നുണ്ട്.

നേരത്തേ തന്നെ വിശ്രമ സമയം അനുവദിക്കുന്നതിന് വേണ്ടിയുള്ള ആവശ്യം ഉയർന്നിരുന്നു. മൂന്നു മാസത്തെ മധ്യാഹ്ന വിശ്രമ സമയം ജൂണ്‍ ഒന്നു മുതലാണ് കഴിഞ്ഞ വർഷങ്ങളിൽ ആരംഭിച്ചത്. എന്നാൽ ഈ വർഷം അതിന് മുമ്പ് തന്നെ വേണം എന്ന ആവശ്യം ഉയർന്നു വരുന്നത്. ഉച്ചക്ക് 12.30 മുതല്‍ 3.30 വരെയാണ് വിശ്രമം നൽകുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.