സ്വന്തം ലേഖകൻ: ഒമാന്റെ തലസ്ഥാന നഗരിയിലും പരിസരങ്ങളിലും ഡെങ്കിപ്പനി പടരുന്നു. റൂവി, ഹംരിയ്യ, ദാര്‍സൈത് തുടങ്ങിയ പ്രദശങ്ങളില്ലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ആറ് ആഴ്ചയായി ലേബര്‍ ക്യാംപുകളില്‍ നിന്നുള്ളവരെ ഡെങ്കിപ്പനിയായി റൂവിയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നുണ്ട്.
മസ്കത്തിന്റെ പ്രാന്തപ്രദേശങ്ങളില്‍ നിന്നാണ് അധിക രോഗികളും എത്തിയത്. മറ്റ് പ്രദേശങ്ങളില്‍ നിന്നും രോഗികള്‍ എത്തുന്നുണ്ടെങ്കിലും കുറവാണ്. കൊതുക് പടരുന്നതാകും കാരണമെന്നും സ്വയം ചികിത്സ നടത്തരുതെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു. സാധാരണ പെയിന്‍ കില്ലറുകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം.
കാരണം ഡെങ്കിയുടെ ആദ്യ ഘട്ടത്തില്‍ കരളിനെയാണ് ബാധിക്കുക. ചിലരില്‍ ലക്ഷണങ്ങള്‍ കണ്ടില്ലെന്നും വരാം. ധാരാളം വെള്ളം കുടിച്ച് രക്താണുക്കളുടെ അളവ് മെച്ചപ്പെടുത്താന്‍ സാധിക്കും. ദ്രവരൂപത്തിലുള്ള പദാര്‍ഥങ്ങള്‍ ധാരാളമായി രോഗിയുടെ ശരീരത്തിനകത്ത് എത്തുന്നതാണ് മികച്ച പ്രതിരോധ മാര്‍ഗം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല