ഒബാമയ്ക്കും കൂട്ടര്‍ക്കും സാമ്പത്തികമാദ്യം തലയ്ക്കു പിടിച്ചത് മുതല്‍ ഇരന്ന് തിന്നുന്നവനെ തുരന്ന് തിന്നണമെന്ന ചിന്ത മാത്രമേ ഉള്ളൂ, എല്ലാം കൊണ്ടും നട്ടം തിരിയുന്ന ജനങ്ങള്‍ക്ക് നേരെ തന്നെയാണ് ഒബാമ സര്‍ക്കാരിന്റെ പല ജനഅപ്രിയ നടപടികളും അരങ്ങേറുന്നത്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹര്‍ണമാണ് ക്രിസ്തമസ് ട്രീകള്‍ക്ക് നികുതി ഏര്‍പ്പെടുത്തിയ നടപടി, ഒന്നും രണ്ടുമല്ല 15 ശതമാനം നികുതിയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്!
എന്തായാലും ഇതോടു കൂടി ക്രിസ്തുമസ് ട്രീ വില്‍ക്കുന്നവരുടെ ആപ്പീസ് പൂട്ടും എന്നുറപ്പായി, അതേസമയം ഉപഭോകതാക്കളെയും ഇത് കഷ്ടത്തിലാക്കും. മാങ്ങയുള്ള മാവിലെ എറിയാവു എന്ന് ഒബാമയ്ക്ക് നന്നായറിയാം അതുകൊണ്ട് തന്നെയാണല്ലോ ക്രിസ്തുമസ് സീസണില്‍ ഇങ്ങനെയൊരു നികുതിപ്രയോഗം. ഏറെ രസകരമെന്നു പറയുന്നത് ഈ വിവരം അറിഞ്ഞപ്പോള്‍ ഒരു അമേരിക്കന്‍ ബ്ലോഗ്ഗര്‍ പറഞ്ഞത് ഒബാമയ്ക്ക് ക്രിസ്തുമസിനോടു വെറുപ്പാണെന്നാണ്. ഈ നടപടി കാണുമ്പോള്‍ ആര്‍ക്കും തോന്നാവുന്നതാണ് ഇത്. അമേരിക്കയില്‍ 9 ശതമാനം ആളുകളും ഇപ്പോള്‍ തൊഴില്‍ രഹിതരാണ് എന്നിരിക്കെ ഒബാമയ്ക്ക് ഇത്രയൊക്കെയേ ചെയ്യാനാകു!!
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല