‘മതിലുകള്‍ക്കപ്പുറ’ ത്തിലൂടെ മമ്മൂട്ടി സിനിമാ നിര്‍മ്മാണവും ആരംഭിക്കുന്നു. മമ്മൂട്ടിയുടെ ഉടമസ്ഥതയിലുള്ള പ്ലേഹൗസിന്റെ പേരിലായിരിക്കും ചിത്രങ്ങള്‍ നിര്‍മ്മിക്കുക. കഴിഞ്ഞ കുറേക്കാലമായി പ്ലേഹൗസ് സിനിമാ വിതരണരംഗത്ത് സജീവമാണ്.
അടൂരിന്റെ ‘മതിലുകള്‍’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായിരിക്കും ‘മതിലുകള്‍പ്പുറ’മെന്നാണ് സൂചന. നവാഗതനായ പ്രസാദാണ് രചനയും സംവിധാനവും. മതിലുകളില്‍ കഥ അവസാനിച്ചിടത്തുനിന്നായിരിക്കും പുതിയ ചിത്രം തുടങ്ങുക. ബഷീര്‍ എന്ന കഥാപാത്രത്തെ വീണ്ടും മമ്മൂട്ടി അവതരിപ്പിക്കുമ്പോള്‍ നാരായണിയായി നയന്‍താര സ്‌ക്രീനിലെത്തും. മാര്‍ച്ച് ഒന്നിനു ഷൂട്ടിങ് തുടങ്ങും. രവി.കെ ചന്ദ്രന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തില്‍ ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയുടെ സാന്നിധ്യവുമുണ്ടാകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല