കെസയുടെ യൂറോപ്പിലെ ഏറ്റവും വലിയ മൂന്നാമത്തെ ഇലക്ട്രിക്കല്‍ ഉപകരണ വിതരണക്കാരായ കോമറ്റ് വിറ്റു. വാങ്ങാന്‍ താല്‍പര്യമുണ്ടായിരുന്നവര്‍ കോടികളും മറ്റും എണ്ണിത്തുടങ്ങിയെങ്കില്‍ വേണ്ട. വെറും രണ്ട് പൗണ്ടിനാണ് കോമറ്റ് വില്‍ക്കാന്‍ കരാരായിരിക്കുന്നത്. ഭീമമായ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം തലയില്‍ നിന്നൊഴിവാക്കുകയാണ് ഇതിന്റെ ഉടമസ്ഥരുടെ ലക്ഷ്യമെന്ന് വ്യക്തം. റീടെയില്‍ സ്ഥാപനമായ ഓപ്പ് ക്യാപിറ്റയുടെ ഉപദേശപ്രകാരം ഹെയില്‍ ഹോള്‍ഡിംഗ്‌സ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് കോമറ്റ് വാങ്ങിയിരിക്കുന്നത്. 248 കടകളും പതിനായിരം തൊഴിലാളികളുമാണ് കോമറ്റിന് നിലവിലുള്ളത്.
ഹെയിലിയില്‍ തങ്ങള്‍ അഞ്ച് കോടി പൗണ്ട് നിക്ഷേപിക്കുമെന്നും സ്ഥാപനത്തിന്റെ പെന്‍ഷന്‍ സമ്പ്രദായത്തിന്റെ ചുമതല തങ്ങള്‍ക്കു തന്നെയായിരിക്കുമെന്നും കെസ വ്യക്തമാക്കിയിട്ടുണ്ട്. ഈ വര്‍ഷം ആദ്യം കോമറ്റിന് 18.6 ശതമാനം വില്‍പ്പന നഷ്ടമുണ്ടായിരുന്നു. ടെലിവിഷനുകളുടെയും വലിയ ഇലക്ട്രോണിക് ഉപകരണങ്ങളുടെയും വില്‍പ്പന കുറഞ്ഞതാണ് ഇതിന് കാരണം. ഇതോടെ കെസയുടെ ലാഭവിഹിതം 7.6 ശതമാനമാണ് കുറഞ്ഞത്. ഒക്ടോബര്‍ 31 വരെയുള്ള ആറു മാസത്തിനിടയില്‍ 2.23 കോടി പൗണ്ടിന്റെ നഷ്ടമാണ് കോമറ്റിനുണ്ടായത്. ഇനിയും പിടിച്ചു നില്‍ക്കാ്ന്‍ നല്ലത് മാനേജ്‌മെന്റ് കൈമാറ്റമാണെന്ന് വ്യക്തമായതോടെയാണ് ഓഹരി ഉടമകളോടാലോചിച്ച് കോമറ്റ് വില്‍ക്കാന്‍ തീരുമാനിച്ചതെന്ന് കോമറ്റ് മാനേജിംഗ് ഡയറക്ടര്‍ ബോബ് ഡാര്‍ക് അറിയിച്ചു.
ഇതുവഴി 2012 ഓടെ വീണ്ടും ഉപഭോക്താളുടെ പ്രീയപ്പെട്ട സ്ഥാപനമാകാന്‍ തങ്ങള്‍ക്കു സാധിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഇതിനകം കോമറ്റ് തങ്ങളുടെ മൂന്ന് സ്‌റ്റോര്‍ റൂമുകളും പതിനാല് സര്‍വീസ് സെന്ററുകളില്‍ പന്ത്രണ്ടെണ്ണവും അടച്ചു പൂട്ടുന്നുവെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. എന്നാല്‍ സ്റ്റോറുകളൊന്നും പൂട്ടുന്നി്‌ല്ലെന്നാണ് ഓപ്ക്യാപിറ്റാ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ആഴ്ച ആദ്യം അമേരിക്കന്‍ ഇലക്ട്രിക്കല്‍ വ്യാപാരികളായ ബെസ്റ്റ് ബയ് ബ്രിട്ടനിലെ തങ്ങളുടെ വ്യാപാരം അവസാനിപ്പിക്കുന്നതായും പതിനൊന്ന് വില്‍പ്പന കേന്ദ്രങ്ങള്‍ അടച്ചു പൂട്ടുന്നതായും പ്രഖ്യാപിച്ചിരുന്നു. ഇത് 1100 പേര്‍ക്കാണ് തൊഴിലില്ലാതാക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല