
സ്വന്തം ലേഖകൻ: ഇന്ത്യൻ രൂപയുടെ തകർച്ചയിൽ ആണ് ഒമാൻ റിയാൽ വിനിമയ നിരക്ക് കൂടുന്നത്. നിരക്ക് 215ലേക്ക്. ഒരു റിയാലിന് 214.20 രൂപ എന്ന നിരക്കാണ് വെള്ളിയാഴ്ച നൽകിയത്. ശനി, ഞായർ ദിവസങ്ങൾ അവധി ആയതിനാൽ ഇതേ നിരക്ക് തന്നെയായിരിക്കും, അല്ലെങ്കിൽ ഒരു രൂപ കൂടാനും സാധ്യതയുണ്ട്. എന്തായാലും 214, 215 നിരക്കിൽ ഉപഭോക്താക്കൾക്ക് ലഭിക്കും. അന്താരാഷ്ട്ര പോർട്ടലായ എക്സ്.ഇ എക്ചേഞ്ചിൽ ഒരു റിയാലിന് 214.90 രൂപ എന്ന നിരക്കാണ് അവർ കാണിക്കുന്നത്.
ഇന്ത്യൻ രൂപയുടെ താഴ്ന്ന നിരക്ക് തന്നെയാണ് റിയാലിന്റെ മൃല്യം വർധിക്കാൻ കാരണമായത്. കഴിഞ്ഞ എട്ട് ആഴ്ചയിലെ കണക്കുകൾ പരശോധിക്കുമ്പോൾ രൂപയുടെ നിരക്ക് താഴ്ന്ന് തന്നെയാണ്. ഒരു ഡോളറിന് 82.66 രൂപയാണ് വെള്ളിയാഴ്ച ലഭിച്ചത്. അമേരിക്കൻ ഫെഡറൽ റിസർവ് കൈക്കൊള്ളുന്ന നടപടികൾ കാരണം ആണ് ഡോളർ ശക്തി പ്രാപിക്കാൻ തുടങ്ങിയത്. ഡോളർ ഇൻറക്സ് രണ്ട് ശതമാനം ആണ് കഴിഞ്ഞ രണ്ടാഴ്ച കൊണ്ട് വർധിച്ചിരിക്കുന്നത്. അമേരിക്കയിലെ തൊഴിലില്ലായ്മ നിരക്ക് പ്രതീക്ഷിച്ച അത്ര ഉയർന്നിട്ടില്ല. ഇത് കാരണം ആണ് ഡോളർ ശക്തമായിരിക്കുന്നത്.
ഈ വർഷം മാർച്ച് 16ന് ശേഷമുള്ള ഉയർന്ന നിരക്കാണ് ഇപ്പോൾ റിയാലിന് ലഭിക്കുന്നത്. അതുകൊണ്ട് തന്നെ നാട്ടിലേക്ക് പണം അയക്കുന്ന ആളുകളുടെ എണ്ണം കൂടുതലാണ്. മാർച്ച് 16ന് എക്സ്. ഇ എക്സ്ചേഞ്ചിൽ വിനിമയ നിരക്ക് 214.90 വരെയാണ് എത്തിയിരുന്നത്. പിന്നീട് വിനിമയ നിരക്ക് താഴേക്ക് പോകുകയും അതിന് ശേഷം ഉയർന്നു വരുകയും ചെയ്തിരുന്നു. കഴിഞ്ഞ വർഷം ഈ സമയത്ത് ലഭിച്ചിരുന്നത് 202.30 എന്ന രീതിയിൽ ആയിരുന്നു. നിലവിൽ ഒമാൻ റിയാലിന്റെ വിനിമയ നിരക്ക് കൂടുതൽ ആണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല