നസാരെ: ഏറ്റവും ഉയരത്തിലുള്ള തിരമാലകള്‍ക്കിടയിലൂടെ ഡൈവ് ചെയ്ത് ഗാരെറ്റ് മക്നമാരെ എന്ന കടല്‍ സഞ്ചാരി റെക്കോര്‍ഡ് സൃഷ്ടിച്ചു. പോര്‍ച്ചുഗല്‍ കടല്‍ത്തീരത്തെ തൊണ്ണൂറ് അടി ഉയരുമുളള തിരമാലകള്‍ക്കിടയിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ സാഹസിക യാത്ര. നസാരെയിലെ പ്രായിയ ഡോ നോര്തെയില് നടത്തിയ സാഹസിക കടല്‍ യാത്രയില്‍ ഈ അമേരിക്കക്കാരന് ആകെ ഉപയോഗിച്ച് ഒരു ജെറ്റ് സ്കൈ മാത്രമായിരുന്നു.
ഇതോടെ 77 അടി തിരമാലകള്‍ക്കിടയിലൂടെ സഞ്ചരിച്ച റെക്കോര്‍ഡാണ് ഗാരെറ്റ് തകര്‍ത്തിരിക്കുന്നത്. എന്നാല്‍ ഗിന്നസ് അധികൃതര്‍ ഇദ്ദേഹത്തിന്റെ റെക്കോര്‍ഡ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലില്ല. കുറച്ചു കാലമായി ഇവിടെ പരിശീലനം നടത്തുന്ന ഗാരേറ്റ് സാധാരണ തിരമാലകളിലാണ് ഇന്നലെയും ഡൈവ് ആരംഭിച്ചത്. എന്നാല്‍ പെട്ടെന്ന് അന്തരീക്ഷം മാറി തിരമാലകളുടെ വലുപ്പവും ശക്തിയും വര്‍ദ്ധിക്കുകയായിരുന്നു.
ആദ്യം അറുപത് അടി ഉയരത്തിലുള്ള തിരമാലയെയാണ് ഇദ്ദേഹത്തിന് നേരിടേണ്ടി വന്നത്. തുടര്‍ന്നാണ് തൊണ്ണൂറ് അടി ഉയരമുള്ള തിരമാല വന്നത്. എന്നാല്‍ തിരമാലകളുടെ പ്രധാനപ്പെട്ട ഭാഗങ്ങളില്‍ കൂടി തന്നെ തന്റെ സഞ്ചാരത്തെ നിയന്ത്രിക്കാന്‍ അദ്ദേഹത്തിന് സാധിക്കുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല