അച്ഛനായാല്‍ നിങ്ങള്‍ ശരിക്കും ഒതുങ്ങുമെന്നുതന്നെയാണ് ഇപ്പോള്‍ പറയുന്നത്. അച്ഛനും അമ്മയുമായാല് നിങ്ങള്‍ക്ക് ഉത്തരവാദിത്വം കൂടുമെന്നും അതിന്റെ ഭാരമെല്ലാംകൊണ്ട് നിങ്ങള്‍ക്ക് കൂടുതല്‍ ടെന്‍ഷന്‍ അടിക്കേണ്ടിവരുമെന്നെല്ലാം പറയാം. എന്നാല്‍ കൂട്ടത്തില്‍ നിങ്ങള്‍ ഒതുങ്ങാനും സാധ്യത ഉണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഒതുങ്ങുമെന്ന് പറഞ്ഞാല്‍ അതിനര്‍ത്ഥം നിങ്ങള്‍ അങ്ങ് വീട്ടില്‍ ഒതുങ്ങിക്കൂടുമെന്നല്ല. നിങ്ങളുടെ ദുശീലമെല്ലാം മാറി നല്ലൊരു മനുഷ്യനായി മാറുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. വിവാഹം കഴിഞ്ഞാല്‍ പുരുഷന്മാര് മര്യാദക്കാര് ആകുമെന്ന പഴമക്കാരുടെ പറച്ചിലുകളെ ശരിവെയ്ക്കുന്നതാണ് പുതിയ പഠനറിപ്പോര്‍ട്ട്. അമേരിക്കയിലെ ഓറിയന്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
പത്തൊന്‍പത് വര്‍ഷത്തെ പഠനത്തിനുശേഷമാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. മദ്യപാനം, മയക്കുമരുന്ന് എന്നിവയ്ക്ക് അടിമയായിരുന്ന പുരുഷന്മാര് കുട്ടികള്‍ ഉണ്ടാകുന്നതോടെ പൂര്‍ണ്ണമായും വേറൊരു മനുഷ്യനായി മാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഇരുപതിനും മുപ്പതിനും ഇടയില്‍ പ്രായമുള്ളവരാണ് കൂടുതലും മാറാന്‍ സാധ്യത. പ്രായം കുറഞ്ഞ അച്ഛന്മാരില് പുകയിലയുടെ ഉപയോഗം കുറയുന്നതായി കണ്ടെത്തിയിരുന്നു. കൂടാതെ പ്രായം കൂടിയവര്‍ ആദ്യമായി അച്ഛനാകുമ്പോള്‍ ഇത്തരത്തില്‍ മാറ്റമുണ്ടാകുമെന്നും പഠനങ്ങള്‍ തെളിയിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല