![](https://www.nrimalayalee.com/wp-content/uploads/2023/05/Oman-Vehicle-Registration-Mulkiya.jpeg)
സ്വന്തം ലേഖകൻ: വാഹന ഉടമകൾക്ക് തങ്ങളുടെ മുൽക്കിയ (വാഹന രജിസ്ട്രേഷൻ ലൈസൻസ്) ഓൺലൈനായി കൈമാറാമെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. പുതിയ ഓൺലൈൻ മുൽക്കിയ ട്രാൻസ്ഫർ സൗകര്യത്തെക്കുറിച്ച് പൊതുജനങ്ങളെ അറിയിക്കുന്നതിനായി ആർ.ഒ.പി ഒരു വിഡിയോ പുറത്തിറക്കിയിട്ടുണ്ട്.
24 മണിക്കൂറും ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി www.rop.gov.omൽ ലോഗിൻ ചെയ്യണമെന്ന് അധികൃതർ അറിയിച്ചു. സ്വദേശികളും താമസക്കാരുമായ വാഹന ഉടമകൾക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താൻ കഴിയും.
അതേസമയം ഒമാനിലെ പ്രവാസികള്‍ക്ക് ഇനി മുതല്‍ മെഡിക്കല്‍ പരിശോധനയ്ക്ക് അപേക്ഷ നല്കാന് സേവന കേന്ദ്രങ്ങളില്‍ നേരിട്ട് സന്ദര്‍ശിക്കേണ്ടതില്ല, പകരം ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്താല്‍ മതിയാവും. വീസ പുതുക്കുമ്പോള്‍ മെഡിക്കല്‍ ഫിറ്റ്നസ് പരിശോധനയ്ക്ക് വിധേയരാകേണ്ടി വരുന്ന പ്രവാസികള്‍ക്കായി ആരോഗ്യ മന്ത്രാലയം സ്വയം സേവന രജിസ്ട്രേഷന് ആരംഭിച്ചതോടെയാണിത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല