
സ്വന്തം ലേഖകൻ: എനര്‍ജി റെഗുലേറ്റര്‍ ഓഫ്ജെം എനര്‍ജി ചാര്‍ജിന്റെ പ്രൈസ് ക്യാപ് വെട്ടികുറച്ചു. ഇതോടെ ജൂലൈ മുതല്‍ ഗ്യാസിന്റെയും വൈദ്യുതിയുടെയും വില പരിധി 2,074 പൗണ്ടായി. ഇത് 27 മില്യണ്‍ കുടുംബങ്ങള്‍ക്കു ആശ്വാസമാകും. ആദ്യം നാലായിരവും കഴിഞ്ഞ 3 മാസങ്ങളിലായി 3,280 പൗണ്ടുമായിരുന്നു വില. അതില്‍ നിന്നാണ് കുത്തനെ ഇടിഞ്ഞു 2074 ആയി ചുരുങ്ങിയത്.
എന്നാല്‍ ധാരാളം കുടുംബങ്ങള്‍ ഇപ്പോഴും ഇന്ധന ദാരിദ്ര്യത്തില്‍ തുടരുന്നതിനാല്‍ വരും കാലങ്ങളില്‍ എനര്‍ജി ചെലവ് അഭൂതപൂര്‍വമായ നിലയില്‍ വര്‍ദ്ധിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കുന്നു. ഈ വര്‍ഷം ആദ്യ മാസങ്ങളില്‍ 4,279 പൗണ്ടില്‍ വില എത്തിയിരുന്നു. ഏപ്രിലില്‍ ഇത് 3,280 പൗണ്ടായി കുറഞ്ഞു.
യൂറോപ്യന്‍ യൂണിയനിലാകമാനം ഗ്യാസിന്റെ മൊത്ത വില കുറയുന്നതിനെ തുടര്‍ന്ന് ഈ വര്‍ഷം അവസാനം ബില്ലുകളില്‍ കുറവുണ്ടാകുമെന്ന പ്രവചനവുമുണ്ട്. എനര്‍ജി ബില്ലുകള്‍ കുത്തനെ ഉയരുന്ന ഇക്കാലത്ത് പുതിയ വാര്‍ത്തകള്‍ ആശ്വാസം പകരുന്നതാണെന്നാണ് എനര്‍ജി ഫോര്കാസ്റ്റേര്സ് കോണ്‍വാള്‍ ഇന്‍സൈറ്റിലെ പ്രിന്‍സിപ്പല്‍ കണ്‍സള്‍ട്ടന്‍സിയായ ഡോ. ക്രെയ്ഗ് ലോവ് റെ പ്രതികരിച്ചിരിക്കുന്നത്.
അതേസമയം, ഒക്ടോബറിലെ അടുത്ത ക്രമീകരണത്തില്‍ വില പരിധി ഏകദേശം 1,975 പൗണ്ടായി കുറയുമെന്ന് എനര്‍ജി കണ്‍സള്‍ട്ടന്‍സിയായ കോണ്‍വാള്‍ ഇന്‍സൈറ്റിലെ വിദഗ്ധര്‍ പറയുന്നു. ആഗോള വിപണിയിലെ പ്രശ്നങ്ങള്‍ വിലയില്‍ പ്രതിഫലിക്കുമെന്നും, വില സംബന്ധിച്ചുള്ള കണക്കുകൂട്ടലുകള്‍ക്ക് പ്രസക്തി ഇല്ലെന്നും ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി.
എന്നാല്‍, ഊര്‍ജവിലയുടെ ഗ്യാരന്റി ഉപയോഗിച്ച് ബില്ലുകള്‍ കുറയ്ക്കാന്‍ സര്‍ക്കാര്‍ സഹായ പദ്ധതികള്‍ ആവിഷ്കരിച്ചതിനാല്‍ ഊര്‍ജവില കുറയുന്നതിന്റെ പൂര്‍ണ്ണമായ ഫലം കുടുംബങ്ങള്‍ക്ക് അനുഭവപ്പെടില്ല എന്നാണ് വിദഗ്ധര്‍ പറയുന്നത്.
അതായത് ഇടക്കാലത്ത് വിലയില്‍ കുറവ് വന്നാലും, വാര്‍ഷിക നിരക്ക് പഴയത് പോലെ ആയിരിക്കുമെന്നാണ് അധികൃതര്‍ പങ്കുവയ്ക്കുന്നത്.
റഷ്യ യുക്രൈനില്‍ അധിനിവേശം നടത്തിയതിന്റെ ഫലമായി എനര്‍ജി ബില്ലുകള്‍ കുത്തനെ ഉയര്‍ന്നതിനെ തുടര്‍ന്നുള്ള ആഘാതം യുകെയില്‍ ഒരു വര്‍ഷമായി നിലനില്‍ക്കുന്നുണ്ട്. റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് യൂറോപ്പില്‍ ഗ്യാസ് വില കുത്തനെ ഉയര്‍ന്നത് യുകെയെ കാര്യമായി ബാധിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല