1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 28, 2023

സ്വന്തം ലേഖകൻ: നു സിറിയക് മാത്യു (42) യുകെയിൽ അന്തരിച്ചു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് യുകെയിലെ ഡാർട്ട്ഫോർഡ് എൻഎച്ച്എസ് ആശുപത്രിയിൽ മനുവിനെ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യാവസ്ഥ വഷളായതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തിരുന്നു.

ബെംഗളൂരു ആസ്ഥാനമായുള്ള കമ്പനിയിൽ ജോലി ചെയ്തിരുന്ന മനു സിറിയക് ഔദ്യോഗിക ആവശ്യത്തിനായി പത്തുദിവസത്തേക്കാണു ലണ്ടനിൽ എത്തിയത്. കോഴിക്കോട് കൂടരഞ്ഞി റിട്ട: അധ്യാപകൻ തടത്തിപ്പറമ്പിൽ റ്റി.കെ. മാത്യുവിന്റെയും റിട്ട: അധ്യാപിക ഗ്രേസിയുടെയും മകനാണ്.

നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് മൃതദേഹം അയക്കുന്നതിന് സഹയവുമായി കൂടരഞ്ഞി എൻആർഐ ഗ്രൂപ്പും ലണ്ടനിലെ ഡാർട്ട്ഫോർഡ് മലയാളി കുടുംബങ്ങളുമുണ്ട്. മൃതദേഹം കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ദേവാലയ കുടുംബ കല്ലറയിൽ സംസ്‌കരിക്കും. ഭാര്യ : മിഷോമി മനു. മക്കൾ: നേവ, ഇവ, മിഖായേൽ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.