1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 29, 2023

സ്വന്തം ലേഖകൻ: സുരക്ഷിത ഗതാഗതം, വാഹനാപകടങ്ങള്‍ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ സൗദിയിൽ ഏഴിനം ട്രാഫിക് നിയമങ്ങൾ കൂടി. നിയമലംഘനങ്ങൾ ക്യാമറകള്‍ വഴി ഓട്ടോമാറ്റിക് ആയി രേഖപ്പെടുത്തും. പൊതു സുരക്ഷാവിഭാഗം വാക്താവ് ലഫ്. ജനറല്‍ മുഹമ്മദ് അല്‍ബസ്സാമിയാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്.

ക്യാമറകള്‍ക്കൊപ്പം ട്രാഫിക് പൊലീസും ഹൈവേ സുരക്ഷാവിഭാഗവും പുതുതായി ചേര്‍ത്ത നിയമങ്ങൾ നിരീക്ഷിക്കാനുണ്ടാകും. സുരക്ഷിത ഗതാഗതം ഉറപ്പു വരുത്തുക, വാഹനാപകടങ്ങള്‍ കുറയ്ക്കുക, പൊതുനിരത്തുകളിലെ തെറ്റായ പ്രവണതകള്‍ അവസാനിപ്പിക്കുക തുടങ്ങിയവ ലക്ഷ്യമിട്ടാണ് നടപടിയെന്ന് ലഫ്. മേജര്‍ മുഹമ്മദ് അല്‍ ബസ്സാമി കൂട്ടിച്ചേര്‍ത്തു.

മഞ്ഞവരകള്‍ക്കപ്പുറമുള്ള റോഡിന്റെ പാര്‍ശ്വങ്ങളിലൂടെയും ഫുട്പാത്തുകളിലൂടെയും വാഹനമോടിക്കല്‍, നിരോധിച്ചിട്ടുള്ള ട്രാക്കുകളിലൂടെ വാഹനമോടിക്കൽ, രാത്രികാലങ്ങളിലും കാഴ്ച കുറയ്ക്കുന്ന കാലാവസ്ഥാ വ്യതിയാനമുണ്ടാകുന്ന സന്ദര്‍ഭങ്ങളിലും ലൈറ്റുകള്‍ തെളിയിക്കാതിരിക്കുക, ട്രക്കുകളും ഹെവിവാഹനങ്ങളും ഡബിള്‍ റോഡുകളില്‍ വലതുവശം ചേര്‍ന്നു പോകാതിരിക്കുക, പൊതുനിരത്തുകളില്‍ പാലിക്കേണ്ട നിയമങ്ങള്‍ പാലിക്കാതിരിക്കുക, കേടുവന്നതോ വ്യക്തമല്ലാത്തതോ ആയ നമ്പര്‍ പ്ലേറ്റുകളുമായി വാഹനമോടിക്കുക, അനുവദിച്ചിട്ടില്ലാത്ത സ്ഥലങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുക, വാഹനങ്ങളുടെ ഭാരവും വലിപ്പവും പരിശോധിക്കുന്ന കേന്ദ്രങ്ങളില്‍ നിര്‍ത്താതിരിക്കുക തുടങ്ങിയവ ഓട്ടോമാറ്റിക് ക്യാമറകള്‍ രേഖപ്പെടുത്തും. ഞായറാഴ്ച മുതൽ ഈ നിയമം പ്രാബല്യത്തിൽ വരും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.