കഴിഞ്ഞ ദിവസം ലണ്ടനിലെ സൗത്താളില്‍ മരിച്ച മലയാളി ഷെഫ് എറണാകുളം മാമംഗലം സ്വദേശി ജോണി വര്‍ക്കിയുടെ മരണം ഹൃദയസ്തംഭനം മൂലമാണെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്.റിവര്‍സൈഡ് റാക്കറ്റ് ക്ലബില്‍ പാര്‍ട്ട്ടൈം ജോലി നോക്കിയിരുന്ന ജോണിക്ക് ജോലിസ്ഥലത്തുവച്ച് അസ്വസ്ഥത തോന്നിയെങ്കിലും അവിടെത്തന്നെ വിശ്രമിക്കുകയായിരുന്നുവത്രേ.ക്ലബില്‍ രാത്രി ഒറ്റയ്ക്കു കഴിയുമ്പോഴാണ് മരണം.
നേരത്തെ ബന്ധുക്കള്‍ക്കു കിട്ടിയ വിവരം താമസസ്ഥലത്തുവച്ചു മരിച്ചുവെന്നായിരുന്നു.ഇദ്ദേഹത്തിന്റെ മൃതദേഹം നാട്ടിലേയ്ക്കു കൊണ്ടുവരുന്നതിനുള്ള തീവ്രശ്രമത്തിലാണ് ഇവിടെയുള്ള ബന്ധുക്കളായ ഡോ. ജിജി, പൗലോസ് എന്നിവര്‍.
രണ്ടുവര്‍ഷം മുമ്പ് സ്റ്റുഡന്റ് വിസയിലെത്തിയ ജോണിക്ക് 54 വയസാണ്. പരേതനായ അഡ്വ. എന്‍.എ വര്‍ക്കിയുടെ മകനാണ് ജോണി. ഭാര്യ: റീത്താമ്മ, മക്കള്‍ വര്‍ഗീസ്(യൂണിയന് ബാങ്ക്), അന്ന (സൗത്ത് ആഫ്രിക്ക), ആന്റണി (വിദ്യാര്‍ഥി). ജനുവരിയില്‍ നാട്ടിലേക്കു പോകാനായി ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല