
സ്വന്തം ലേഖകൻ: തായ്ലൻഡിൽ നിന്നുള്ള ഇനോകി മഷ്റൂം ഉപയോഗിക്കരുതെന്ന് പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഇനോകി മഷ്റൂമിന്റെ (ഗോൾഡൻ നീഡിൽ മഷ്റൂം) ഇറക്കുമതി ചെയ്ത ഏതാനും പായ്ക്കറ്റുകളിൽ നടത്തിയ പരിശോധനയിൽ ആരോഗ്യത്തിന് ഹാനികരമായ ബാക്ടീരിയകൾ അടങ്ങിയതായി കണ്ടെത്തിയതിനെ തുടർന്നാണ് മുന്നറിയിപ്പ്.
ചില രാജ്യങ്ങളിൽ നിന്നുള്ള കോംപീറ്റന്റ് അതോറിറ്റികളുടെ മുന്നറിയിപ്പ് ലഭിച്ചതിനെ തുടർന്നാണ് സാംപിളുകൾ പരിശോധിച്ചത്. നഗരസഭ മന്ത്രാലയവുമായി സഹകരിച്ച് വിപണിയിൽ നിന്നുള്ള മുഴുവൻ ഇനോകി കൂണുകളും പിൻവലിക്കും.
ഇനോകി മഷ്റൂം വാങ്ങിയ എല്ലാ ഉപഭോക്താക്കളും ഉൽപന്നം സുരക്ഷിതമായി നശിപ്പിക്കുകയോ അല്ലെങ്കിൽ തിരികെ ഔട്ലെറ്റിൽ തന്നെ നൽകുകയോ ചെയ്യണം. കൂൺ കഴിച്ചവരിൽ ഛർദ്ദി, ക്ഷീണം, പനി, സന്ധിവേദന, കടുത്ത തലവേദന എന്നിവ അനുഭവപ്പെട്ടാൽ എത്രയും വേഗം ചികിത്സ തേടണമെന്നും നിർദേശിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല