1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 11, 2023

സ്വന്തം ലേഖകൻ: ക്രിമിനൽ കുറ്റാരോപണത്തിന്റെ ഭാഗമായി താൻ ശിക്ഷിക്കപ്പെട്ടാലും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് ഡൊണൾഡ് ട്രംപ് ശനിയാഴ്ച വ്യക്തമാക്കി. ഞാൻ ഒരിക്കലും പിന്നോട്ടില്ല. ട്രംപ് ഒരു അഭിമുഖത്തിൽ പറഞ്ഞു. ജയിലിൽ നിന്നോ, ശിക്ഷിക്കപ്പെട്ട കുറ്റവാളിയായോ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിന് ട്രംപിന് നിയമപരമായി വിലക്കില്ലെങ്കിലും അത്തരമൊരു തീരുമാനം രാജ്യത്തിന്റെ രാഷ്ട്രീയ-നിയമ സംവിധാനങ്ങൾക്ക് വലിയ സമ്മർദ്ദമാകും.

പ്രത്യേക അഭിഭാഷകൻ ജാക്ക് സ്മിത്തിനെതിരെ ട്രംപ് രൂക്ഷമായ വിമർശനങ്ങൾ ഉന്നയിക്കുകയും തനിക്കെതിരായ കേസ് രാഷ്ട്രീയ പ്രേരിതവും ദുർബലവുമാണെന്ന് വാദിക്കുകയും ചെയ്തു. താൻ ശിക്ഷിക്കപ്പെടുകയില്ലെന്നും ട്രംപ് പ്രവചിച്ചു. 2024-ൽ പ്രസിഡന്റായി വിജയിച്ചാൽ സ്വയം മാപ്പ് നൽകാനുള്ള സാധ്യത അദ്ദേഹം മാറ്റിവച്ചു. എനിക്ക് അത് ഒരിക്കലും വേണ്ടിവരുമെന്ന് ഞാൻ കരുതുന്നില്ല. ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല ട്രംപ് പറഞ്ഞു.

ജോർജിയ സ്റ്റേറ്റ് പാർട്ടി കൺവൻഷനിൽ, മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ തൊപ്പി ധരിച്ച ആളുകളെക്കൊണ്ട് നിറഞ്ഞിരുന്നു, ട്രംപ് സംസാരിക്കുമ്പോൾ ചിലർ “ഞങ്ങൾ നിങ്ങളെ സ്നേഹിക്കുന്നു” എന്ന് വിളിച്ചു പറഞ്ഞിരുന്നു. എന്നാൽ ക്ലാസിഫൈഡ് ഡോക്യുമെൻന്റ്സും കേസും അതോടൊപ്പം വന്ന വിശദമായ, 49 പേജുള്ള കുറ്റപത്രവും വളരെ ഗൗരവമുള്ളതാന്ന്. ട്രംപിന്റെ നിയമപരമായ പ്രശ്നങ്ങൾ പ്രചാരണത്തിൽ നിന്ന് മാറി നിൽക്കാൻ അദ്ദേഹത്തെ പ്രേരിപ്പിക്കുമെന്നാണ് എതിരാളികൾ പ്രതീക്ഷിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.