
സ്വന്തം ലേഖകൻ: യുകെയിലെ എൻഎച്ച്എസ് ഹോസ്പിറ്റലുകളിലെ ആക്സിഡന്റ് ആന്‍ഡ് എമർജൻസിയിൽ (എ ആൻഡ് ഇ) ചികിത്സ തേടിയവരില്‍ റെക്കോര്‍ഡ് വര്‍ധന. ഇക്കഴിഞ്ഞ മേയില്‍ റെക്കോര്‍ഡ് വര്‍ധനവുണ്ടായെന്നാണ് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നത്. ഇതിനെ തുടര്‍ന്ന് ആക്സിഡന്റ് ആന്‍ഡ് എമര്‍ജന്‍സി കെയര്‍ ജീവനക്കാരുടെ മേല്‍ കടുത്ത സമ്മര്‍ദമുണ്ടായെന്നും പറയപ്പെടുന്നു.
എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെന്റുകളില്‍ മേയ് മാസത്തില്‍ 2,240,070 പേരാണ് സന്ദര്‍ശിച്ചിരിക്കുന്നത്. ഏപ്രില്‍ മാസത്തേക്കാള്‍ 4500 പേര് കൂടുതലായി മേയില്‍ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെന്റുകള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. പെര്‍ഫോമന്‍സ് സ്റ്റാറ്റിറ്റിക്സ് പ്രകാരം ആംബുലന്‍സ് ജീവനക്കാർ കഴിഞ്ഞ മാസം 6,24,092 ഫേസ്-ടു-ഫേസ് കാളുകളാണ് അറ്റന്‍ഡ് ചെയ്തിരിക്കുന്നത്.
ബ്രിട്ടനിലെ രോഗികളുടെ കാത്തിരിപ്പ് സമയം വെട്ടിക്കുറയ്ക്കുന്നതിനായി എന്‍എച്ച്എസ് ജീവനക്കാര്‍ കടുത്ത പരിശ്രമം നടത്തി വരികയാണ് ഇപ്പോൾ. ഇതിന്റെ ഫലമായി ഇലക്ടീവ് അപ്പോയിന്റ്മെന്റുകള്‍ക്കായുള്ള കാത്തിരിപ്പ് സമയം 14.1 ആഴ്ചകളില്‍ നിന്നും 13.8 ആഴ്ചകളായി ചുരുങ്ങുകയും ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല