സ്വന്തം ലേഖകൻ: ടൈംസ് സ്ക്വയറിൽ മുഖ്യമന്ത്രി മലയാളികളെ അഭിസംബോധന ചെയ്തു. കൊട്ടുംപാട്ടുമായാണ് യുഎസ് മലയാളികൾ മുഖ്യമന്ത്രിയെ സ്വീകരിച്ചത്. ധനകാര്യമന്ത്രി കെ. ബാലഗോപാൽ, നോർക്ക വൈസ് ചെയർമാൻ ശ്രീരാമകൃഷ്ണന്‍, ജോസ് കെ. മാണി എന്നിവരും ടൈംസ് സ്്ക്വയറിൽ എത്തിയിരുന്നു. യുഎസ് മലയാളികൾ ആവേശത്തോടെയാണ് മുഖ്യമന്ത്രിയെയും മറ്റു പ്രമുഖരെയും സ്വീകരിച്ചത്. നിരവധി വിദേശികളടക്കമുള്ളവർ ടൈംസ് സ്്ക്വയറിലെ പരിപാടിയിൽ പങ്കെടുത്തു.
കേരളത്തിന്റെ തനത് നൃത്തരൂപമായ തിരുവാതിര ഉൾപ്പെടെയുള്ള കലാപരിപാടികൾ ടൈംസ് സ്ക്വയറിൽ അരങ്ങേറി. ചെണ്ടമേളവും പരിപാടിക്ക് കൊഴുപ്പേകി. ‘മലയാളികളുടെ ജനനായകന് ന്യൂയോർക്കിലേക്കു സ്വാഗതം’ എന്നെഴുതിയ പ്ലക്കാർഡുമായാണ് യുഎസ് മലയാളികൾ മുഖ്യമന്ത്രിയെ സ്വീകരിച്ചത്. പ്രവാസി മലയാളികളുടെ സ്നേഹത്തിന് നന്ദി പറയുന്നതായി മുഖ്യമന്ത്രി പ്രസംഗത്തിൽ പറഞ്ഞു.
പറഞ്ഞതെല്ലാം പാലിക്കുന്ന സർക്കാരാണ് നിലവിൽ കേരളത്തിലുള്ളത്. ജനം തുടർഭരണം നൽകിയത് വാഗ്ദാനങ്ങൾ പാലിക്കാനാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗെയിൽ, കെ–ഫോൺ, റോഡ് വികസന പദ്ധതികൾ തുടങ്ങിയവ ഉദാഹരണമായും അദ്ദേഹം ചൂണ്ടിക്കാട്ടി. ടൈംസ് സ്ക്വയറിൽ നടന്ന പൊതുസമ്മേളനത്തിൽ വൻ ജനപങ്കാളിത്തമായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല