1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 13, 2023

സ്വന്തം ലേഖകൻ: സ്വന്തം പട്ടണത്തിൽ നിന്ന് പുതിയൊരു നഗരത്തിലേക്ക് മാറി താമസിക്കുക എന്നത് പലർക്കും അത്ര എളുപ്പമുള്ള കാര്യമല്ല. പുതിയ ആളുകൾ അന്തരീക്ഷം എന്നിവയോട് പരിചിതമാകും വരെ മനസ്സിൽ ഒരു ഭയമാണ്. പഠനത്തിനോ ജോലിക്കോ വേണ്ടി മറ്റൊരിടത്തേക്ക് മാറാൻ നിങ്ങൾ തയ്യാറാണെങ്കിൽ, മുംബൈയിലേക്കോ ഡൽഹിയിലേക്കോ പോകരുതെന്നാണ് പുതിയ പഠനം സൂചിപ്പിക്കുന്നത്.

ഓൺലൈൻ ട്യൂട്ടറിംഗ് പ്ലാറ്റ്‌ഫോമായ ‘പ്രിപ്ലൈ’ പുറത്തിറക്കിയ സർവേ പ്രകാരം മുംബൈയും ഡൽഹിയും ലോകത്തിലെ ഏറ്റവും സൗഹൃദപരമല്ലാത്ത നഗരങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്നു. ലോകമെമ്പാടുമുള്ള 53 നഗരങ്ങളിലെ സ്വദേശികളല്ലാത്തവരോടുള്ള തദ്ദേശീയരുടെ പെരുമാറ്റത്തെ അടിസ്ഥാനമാക്കിയുള്ളതാണ് കമ്മ്യൂണിറ്റി സ്പിരിറ്റ് ഇൻഡക്‌സ് റാങ്കിംഗ്. ഇന്ത്യൻ നഗരങ്ങളൊന്നും “സൗഹൃദ” പട്ടികയിൽ ഇടം നേടിയിട്ടില്ലെങ്കിലും, തലസ്ഥാനമായ ഡൽഹിയും മുംബൈയും “സൗഹൃദപരമല്ലാത്ത” നഗരങ്ങളുടെ പട്ടികയിൽ മുന്നിലാണ്.

‘പ്രിപ്ലൈ’ തയ്യാറാക്കിയ കമ്മ്യൂണിറ്റി സ്പിരിറ്റ് ഇൻഡക്‌സ് പ്രകാരം ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈ സൗഹൃദപരമല്ലാത്ത നഗരങ്ങളിൽ മൂന്നാം സ്ഥാനത്തും ഡൽഹി ആറാമതുമാണ്. ലോകത്തിലെ ഏറ്റവും സൗഹൃദ നഗരമായി കനേഡിയൻ നഗരമായ ടൊറന്റോയെ തെരഞ്ഞെടുത്തു. സിഡ്‌നി, ന്യൂയോർക്ക്, ഡബ്ലിൻ, കോപ്പൻഹേഗൻ, മോൺട്രിയൽ, മാഞ്ചസ്റ്റർ എന്നിവയും മികച്ച നഗരങ്ങളുടെ പട്ടികയിൽ ഇടം നേടി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.