പ്രശസ്തര്‍ ഉപയോഗിച്ച വസ്തുക്കള്‍ ലേലത്തിന് വെക്കുന്ന പ്രവണത ഇന്ന്നും ഇന്നലെയും തുടങ്ങിയതല്ല, അവരുടെ അടിവസ്ത്രങ്ങള്‍ മുതല്‍ മുഖം തുടച്ച ടവ്വല്‍ വരെ ഇത്തരത്തില്‍ ലേലത്തിന് വെച്ച് കോടികള്‍ വാരുകയും ചെയ്തിട്ടുണ്ട്. പോപ്പ് ഇതിഹാസം മൈക്കല്‍ ജാക്സന്റെ മരണക്കിടക്കയാണ് ഇട്യ്ഹ്തരത്ത്തില്‍ ഇപ്പോള്‍ ലേലത്തിന് വെക്കുന്നത്. അസുഖബാധിതനായ ജാക്സന്‍ അന്ത്യശ്വാസം വലിച്ച കിടക്കയാണ് ഡിസംബറില്‍ ലേലത്തിന് വയ്ക്കുന്നത്.
ജാക്സണ്‍ അന്ത്യനാളുകള്‍ ചെലവഴിച്ച മാന്‍ഷനിലെ നൂറുകണക്കിന് സാധനങ്ങളാണ് ഇതോടൊപ്പം ലേലത്തിന് വയ്ക്കുന്നത്. പെയ്റ്റിംഗുകളും ഫര്‍ണിച്ചറുകളുമെല്ലാം ഇതില്‍ ഉള്‍പ്പെടും. ഡിസംബര്‍ 17-ന് ലോസ് ഏഞ്ചലസില്‍ ആണ് ലേലം. 2008 മുതല്‍ മരിക്കുന്നത് വരെ ജാക്സണ്‍ കഴിഞ്ഞ ഭവനവും വില്പന നടത്തും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല