മുംബൈ ഭീകരാക്രമണക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അജ്മല്‍ കസബ് ഭീകരവാദിയാണെന്ന് പാകിസ്ഥാന്‍. കസബിനെ തൂക്കിക്കൊല്ലണമെന്ന് പാക് ആഭ്യന്തര മന്ത്രി റഹ്മാന്‍ മാലിക് അഭിപ്രായപ്പെട്ടു. മാലിദ്വീപില്‍ സാര്‍ക്ക് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് റഹ്മാന്‍ മാലിക്ക് ഈ അഭിപ്രായപ്രകടനം നടത്തിയത്.
മുംബൈ ആക്രമണത്തെക്കുറിച്ച് തെളിവുകള്‍ ശേഖരിക്കാന്‍ ഇന്ത്യയിലെത്തുന്ന പാക് ജുഡീഷ്യല്‍ കമ്മീഷന്റെ കണ്ടെത്തലുകള്‍ നിര്‍ണ്ണായകമായിരിക്കും എന്നും അദ്ദേഹം വ്യക്തമാക്കി. 26/11 മുംബൈ ആക്രമണത്തിന് തൊട്ടു പിന്നാലെ കസബ് പാക് പൗരനാണെന്ന കാര്യം പോലും അവിടുത്തെ ഭരണകൂടം നിഷേധിച്ചിരുന്നു.
അതേസമയം സാര്‍ക്ക് ഉച്ചകോടിയ്ക്കിടെ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും പാക് പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിയും തമ്മില്‍ കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ച ആശാവഹമാണെന്ന് ഇരുനേതാക്കളും പ്രതികരിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ പുനരാരംഭിക്കാനും ധാരണയായിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല