1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 14, 2023

സ്വന്തം ലേഖകൻ: ഈദ് അവധിക്കാല തിരക്ക് നിയന്ത്രിക്കാൻ യാത്രക്കാർക്ക് മാർഗനിർദേശങ്ങളുമായി ഹമദ് രാജ്യാന്തര വിമാനത്താവളം. ബലിപെരുന്നാൾ അവധി പ്രമാണിച്ച് 15 നും ജൂലൈ 10നും ഇടയിലാകും കൂടുതൽ തിരക്ക്. യാത്രക്കാർ വിമാനം പുറപ്പെടുന്നതിന് 3 മണിക്കൂർ മുൻപ് എത്തണം.

വിമാനം പുറപ്പെടുന്ന സമയത്തിന് ഒരു മണിക്കൂർ മുൻപ് ചെക്ക്-ഇൻ കൗണ്ടർ അടയ്ക്കും. യാത്രക്കാർ പരമാവധി സെൽഫ് സർവീസ് ചെക്ക് ഇൻ, ബാഗേജ് ഡ്രോപ് സൗകര്യങ്ങളും 18ന് മുകളിൽ പ്രായമുള്ളവർ ഇ-ഗേറ്റുകളും ഉപയോഗിക്കണം. നിരോധിത സാധനങ്ങൾ കൈവശമില്ലെന്ന് ഉറപ്പാക്കണം. ലിഥിയം ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഹോവർ ബോർഡുകൾ അനുവദിക്കില്ല.

ജൂൺ 15നും 30നും ഇടയിൽ ഖത്തർ എയർവേയ്‌സിൽ യാത്ര ചെയ്യുന്നവർക്ക് വിമാനം പുറപ്പെടുന്നതിന് 12 മണിക്കൂർ മുതൽ 4 മണിക്കൂർ വരെ വിമാനത്താവളത്തിലെ വെർട്ടിക്കൽ സർക്കുലേഷൻ നോഡിലെ 11-ാം റോയിൽ ചെക്ക്-ഇൻ സൗകര്യം ഉണ്ടായിരിക്കും. എന്നാൽ യുഎസ്, കാനഡ എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാർക്ക് ഈ സൗകര്യം ഇല്ല. ഹജ്ജിന് പോകുന്ന ഖത്തർ എയർവേയ്‌സ് യാത്രക്കാർക്കായി 6-ാമത്തെ റോയിൽ പ്രത്യേക ചെക്ക് ഇൻ സൗകര്യമുണ്ട്.

ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെ ഹ്രസ്വകാല പാർക്കിങ്ങിൽ നാളെ മുതൽ 30 വരെയും ജൂലൈ 6 മുതൽ 10 വരെയും എല്ലാ യാത്രക്കാർക്കും ആദ്യ 60 മിനിറ്റ് സൗജന്യമായി പാർക്ക് ചെയ്യാം. നിശ്ചിത സമയങ്ങളിലാണ് സൗജന്യ പാർക്കിങ് അനുവദിക്കുന്നത്. ആദ്യത്തെ 60 മിനിറ്റ് കഴിഞ്ഞാൽ പാർക്കിങ് ഫീസ് ഈടാക്കും.

രാവിലെ 5 മുതൽ 8 വരെ, വൈകിട്ട് 5 മുതൽ രാത്രി 7 വരെ, രാത്രി 10.30 മുതൽ പുലർച്ചെ 2.30 വരെ എന്നിങ്ങനെയാണ് സൗജന്യ പാർക്കിങ്. യാത്രക്കാരെ ഇറക്കാനും സ്വീകരിക്കാനും ഹ്രസ്വകാല പാർക്കിങ് ഉപയോഗിക്കണം.

വിമാനത്താവളത്തിന്റെ പ്രവേശന കവാടങ്ങളിലെത്തുന്ന സ്വകാര്യ വാഹനങ്ങൾ അശ്രദ്ധമായി ഇടരുതെന്നും വിമാനത്താവളം അധികൃതർ നിർദേശിച്ചു. യാത്രക്കാർ വിമാനത്താവളത്തിലേക്ക് എത്താൻ ടാക്‌സികൾ, ബസുകൾ, മെട്രോ എന്നിവ പ്രയോജനപ്പെടുത്തണമെന്നും നിർദേശമുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.