1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 11, 2011

ജോര്‍ജ് എടത്വ

ഗ്രേസ് മെലോഡിയസ് ഓര്‍ക്കസ്ട്ര ഹാംപ്ഷെയര്‍ നവംബര്‍ അഞ്ചിന് സൌത്താംപ്ട്ടന്‍ ബിറ്റെണ്‍ പാര്‍ക്ക് സ്കൂളില്‍ നടത്തിയ ഗ്രേസ് നൈറ്റില്‍ നിന്നും സമാഹരിച്ച ജീവകാരുണ്യ നിധി ഏഷ്യാനെറ്റ് കണ്ണാടി ഫണ്ടിലേക്ക് അയച്ചു കൊടുത്തു. വിരലിലെണ്ണാവുന്ന അംഗങ്ങള്‍ മാത്രം ഉള്ള ഒരു ചെറിയ കലാപ്രസ്ഥാനം തികച്ചും സൌജന്യമായി എഴുനൂറിലധികം വരുന്ന കാണികള്‍ക്കായി 5 മണിക്കൂറോളം നീണ്ട് നിന്ന അതിമനോഹരമായ ഒരു കലാസന്ധ്യ ഒരുക്കുകയും കൂടാതെ അവിടെ സ്ഥാപിച്ചിരുന്ന ചാരിറ്റി ബോക്സില്‍ സന്തോഷപൂര്‍വ്വം കാണികള്‍ നിക്ഷേപിച്ച സംഭാവനകള്‍ ജീവകാരുണ്യ നിധിയിലേക്ക് നല്‍കുക വഴി തങ്ങളുടെ കലാപരമായ കഴിവുകളെ ജീവകാരുണ്യ മേഖലകളില്‍ വിനിയോഗിക്കുകയായിരുന്നു ഗ്രേസ് മേലോടിയോസ് ഓര്‍ക്കസ്ട്ര ഹാംപ്ഷെയര്‍.

ഗ്രേസ് നൈറ്റ് ഒരു വന്‍ വിജയമാക്കിയത്തിന് സഹായിച്ച എല്ലാവരോടും പ്രത്യേകിച്ച് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍, അസ്ലം ലണ്ടന്‍, ബോണിഫസ് കേംബ്രിഡ്‌ജ്, ഡോര്‍സെറ്റ് കേരള കമ്യൂണിറ്റി, മലയാളി അസോസിയേഷന്‍ സൌത്താംപ്ട്ടന്‍, മലയാളി അസോസിയേഷന്‍ പോര്‍ട്സ്മൌത്ത്, കേംബ്രിഡ്ജ് മലയാളി അസോസിയേഷന്‍, ചേതന യുകെ ബോണ്‍മൌത്ത്, സെന്റ്‌ തോമസ പ്രയാര്‍ ഫെലോഷിപ്പ്, കല ഹാംപ്ഷെയര്‍, ചിച്ചസ്റ്റെരിലെയും ലിറ്റില്‍ ലാംപ്‌ടനിലെയും സ്വിന്‍ടെനിലെയും മലയാളി സുഹൃത്തുക്കള്‍ തുടങ്ങിയവരെ കൂടാതെ ഗ്രേസ് നൈറ്റിന്റെ എല്ലാ സ്പോണ്സര്‍മാരോടും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറയുന്നുവെന്ന് മുഖ്യ സംഘാടകരായ ഉണ്ണികൃഷ്ണന്‍ നായരും നോബിള്‍ മാത്യുവും അറിയിച്ചു. ഇനിയും യുകെ മലയാളി സമൂഹത്തിനായി കലാപരവും ജീവകാരുണ്യ പരവുമായ പരിപാടികള്‍ സംഘടിപ്പിക്കുവാന്‍ ഗ്രേസ് നൈറ്റിന്റെ ഈ വിജയം തങ്ങള്‍ക്കു പ്രചോദനമാകുന്നുവെന്നും അവരിരുവരും അഭിപ്രായപ്പെട്ടു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.