സ്വന്തം ലേഖകൻ: യുകെയിൽ വിവാഹിതരാകേണ്ട പെൺകുട്ടികളെയും അതിഥികളെയും കൊണ്ടുപോയ കോച്ച് പണി മുടക്കിയതോടെ എല്ലാവരും പെരുവഴിയിലായി. അപ്പോഴാണ് പൊലീസിന്റെ വരവ്. പിന്നെ മറ്റൊന്നും നോക്കിയില്ല. വിവാഹിതരാവേണ്ട യുവതികൾക്ക് ലിഫറ്റ് കൊടുത്തു.
കൃത്യ സ്ഥലത്ത് കൃത്യ സമയത്ത് ഞങ്ങളെത്തി എന്ന കുറിപ്പോടെ യുകെ പൊലീസ് തന്നെയാണ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഹാംഷെയർ പൊലീസിന് എന്നും ഓർക്കാൻ കഴിയുന്നൊരു സഹായമായിരിക്കും ഇത്.
ഇവർ സഹായത്തിന് എത്തിയില്ലായിരുന്നുവെങ്കിൽ ജെമ്മയുടെയും സിയാനിന്റെ വിവാഹം മുടങ്ങിയേനെ. അങ്ങനെ പരിഭ്രാന്തരായി നിന്ന യുവതികൾക്കു മുന്നിലാണ് പൊലീസിന്റെ സഹായഹസ്തം നീണ്ടത്. ഒരു നിമിഷം പോലും പാഴാക്കാതെ അവരെ രജിറ്റർ ഓഫിസിൽ എത്തിക്കുകയായിരുന്നു എന്നാണ് പൊലീസ് കുറിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല