1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 15, 2023

സ്വന്തം ലേഖകൻ: ഒമാനിലൂടെയുള്ള എല്ലാ യാത്രക്കാരും കസ്റ്റംസ് നിയമങ്ങൾ പാലിക്കണമെന്ന് റോയൽ ഒമാൻ പൊലീസ്. അധിക കറൻസികൾ, വിലയേറിയ ലോഹങ്ങൾ, സാമ്പത്തിക ഇടപാടുകളുടെ രേഖകൾ എന്നിവ കൊണ്ടുപോകുന്നുണ്ടെങ്കിൽ കസ്റ്റംസ് അധികൃതരെ അറിയിക്കേണ്ടതാണ്.

കള്ളപ്പണം വെളുപ്പിക്കലിനും തീവ്രവാദ ധനസഹായത്തിനും എതിരെയുള്ള പോരാട്ടത്തിന്‍റെ ഭാഗമായാണ് ഒമാൻ കസ്റ്റംസ് അധികൃതർ ഇത്തരം നടപടികൾ എടുത്തിട്ടുള്ളത്. 6000ൽ അധികം ഒമാനി റിയാൽ അല്ലെങ്കിൽ അതിന് തുല്യമായ കറൻസികൾ, വിലയേറിയ ലോഹങ്ങളായ സ്വർണം, വജ്രം, രത്നക്കല്ലുകൾ, ചെക്കുകൾ, ബോണ്ടുകൾ, ഷെയറുകൾ,പേയ്‌മെന്റ് ഓർഡറുകൾ എന്നിവ കൊണ്ടുപോകുന്നവർക്കാണ് മുന്നറിയിപ്പ്.

ഈ വസ്തുക്കളുമായി അതിർത്തി പോയിന്റുകളിൽ പ്രവേശിക്കുമ്പോഴോ പുറത്തുപോകുമ്പോഴോ യാത്രക്കാർ കസ്റ്റംസിനെ അറിയിക്കേണ്ടതാണെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. വ്യക്തികൾക്കും കമ്പനികൾക്കും സ്ഥാപനങ്ങൾക്കും ഈ നിയമം ബാധകമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.