സ്വന്തം ലേഖകൻ: സൗത്ത് ഈസ്റ്റ് ലണ്ടനില പെക്കാമില്‍ കൊച്ചി പനമ്പള്ളി നഗര്‍ സ്വദേശിയായ അരവിന്ദ് ശശികുമാര്‍(37) കൊല ചെയ്യപ്പെട്ടതിന്റെ ആഘാതത്തിലാണ് മലയാളി സമൂഹം. കൊലയ്ക്കു പിന്നില്‍ സ്റ്റുഡന്റ്സ് വീസയിലെത്തി ഒപ്പം താമസിച്ചിരുന്ന 20 വയസുള്ള മലയാളി വിദ്യാര്‍ത്ഥിയാണ് എന്നതാണ് മലയാളികളെ ഞെട്ടിച്ചത്.
കോള്മാന് വേ ജങ്ഷന് സമീപമുള്ള സൗത്താംപ്റ്റണ്‍ വേയില്‍ ഒരു കടമുറിയുടെ മുകളിലുള്ള ചെറിയ ഫ്ളാറ്റിലായിരുന്നു അരവിന്ദും അക്രമിയും മറ്റു രണ്ടു സുഹൃത്തുക്കളും താമസിച്ചിരുന്നത്. പുലര്‍ച്ചെ ഒരാള്‍ക്ക് കുത്തേറ്റെന്ന് അറിയിച്ച് പൊലീസിന് സഹായം തേടി കോള്‍ എത്തിയ. സാക്ഷിയായ സുഹൃത്ത് തന്നെയാണ് പൊലീസിനെ വിവരം അറിയിച്ചത്.
ഗുരുതരമായി പരുക്കേറ്റ അരവിന്ദിന് പൊലീസിനൊപ്പമെത്തിയ പാരാമെഡിക്കല്‍ സംഘം അടിയന്തര മെഡിക്കല്‍ സഹായം നല്‍കിയെങ്കിലും സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചു.
സുഹൃത്തുക്കള്‍ തമ്മിലുണ്ടായ വാക്കു തര്‍ക്കത്തിനിടെയാണ് കത്തികുത്തുണ്ടായത്. സൗത്ത് ഈസ്റ്റ് ലണ്ടനില പെക്കാമില്‍ വ്യാഴാഴ്ച രാത്രി ഏകദേശം ഒരു മണിയോടെയാണ് സംഭവം.
രാത്രിയില്‍ എയര്‍ ആംബുലന്‍സ് ഉള്‍പ്പെടെയുള്ള പൊലീസ് പാരാമെഡിക്കല്‍ സംഘം സ്ഥലത്തെത്തിയതായി സമീപ വാസികള്‍ പറഞ്ഞു. കൂടെ താമസിക്കുന്ന 20 വയസു പ്രായമുള്ള മലയാളി യുവാവിനെ അറസ്റ്റ് ചെയ്തു. സംഭവം നടന്നയുടന്‍ വീടു വിട്ട് ഇറങ്ങിയോടിയ മറ്റ് രണ്ട് യുവാക്കളും അടുത്ത കടയില്‍ അഭയം തേടി. പിന്നീടാണ് ഇവര്‍ പൊലീസിനെ അറിയിച്ചത്. ഇവരുടെ കൂടെ താമസിക്കുന്ന മറ്റ് രണ്ടു യുവാക്കളെ ചോദ്യം ചെയ്യാനായി പൊലീസ് കൊണ്ടുപോയി.
മരിച്ച യുവാവിന്റെ ബ്രിട്ടനില്‍ തന്നെയുള്ള ബന്ധുവിനെ പൊലീസ് വിവരം അറിയിച്ചു. വിദഗ്ധ സഹായവും പൊലീസ് ലഭ്യമാക്കി. കേരളത്തില്‍നിന്ന് എം ബി എ ബിരുദം നേടിയതിന് ശേഷമാണ് അരവിന്ദ് ശശികുമാര്‍ യുകെയിലെത്തിയത്. അരവിന്ദ് പത്തുവര്‍ഷമായി ബ്രിട്ടനില്‍ താമസിച്ചുവരികയാണ്. അവിവാഹിതനായ ഇയാള്‍ വിദ്യാര്‍ത്ഥി വീസയില്‍ എത്തിയ മലയാളി യുവാക്കള്‍ക്കൊപ്പമാണ് ഇവിടെ താമസിച്ചിരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല