സ്വന്തം ലേഖകൻ: ഒമാനിൽ വിവിധ മേഖലയിൽ വിദേശനിക്ഷേപം നിരോധിച്ച് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം ഉത്തരവ് ഇറക്കി. ചില വ്യവസ്ഥകൾ ഭേദഗതി വരുത്തിയാണ് ഇത് പരിമിതപ്പെടുത്തിയിരിക്കുന്നത്. ഒമാനി നിക്ഷേപകർക്ക് മാത്രമായി ആണ് ഇത് പരിമിതപ്പെടുത്തിയിരിക്കുന്നത്.
രാജകീയ ഉത്തരവ് പുറത്തു വന്നതിന്റെ അടിസ്ഥാനത്തിൽ മന്ത്രാലയത്തിന്റെയും ബന്ധപ്പെട്ട വകുപ്പുകളുടെയും പങ്കാളിത്തത്തോടെയാണ് തീരുമാനം നടപ്പിലാക്കാൻ തീരുമാനിച്ചിരിക്കുന്നത്. വിദേശ നിക്ഷേപ നിരോധന വിഭാഗങ്ങള്‍ ഏതെല്ലാം ആണെന്ന് പുറത്തുവിട്ടു. സര്‍ക്കാര്‍ ഏജന്‍സികളും ഗവര്‍ണറേറ്റുകളും നഗരസഭാ കൗണ്‍സിലുകളും വിദേശ നിക്ഷേപം നിരോധിക്കുന്ന പ്രവര്‍ത്തനങ്ങളുടെ പട്ടിക പുതുക്കണം എന്ന് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.
കടല്‍ മത്സ്യബന്ധനം, പ്രിന്റിങ്, ഫോട്ടോകോപ്പി തുടങ്ങിയ മെഷീനുകള്‍ ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങള്‍, വലിയ ഉൽപാദന ശേഷിയില്ലാത്ത കോഴി, മുയല്, പക്ഷികള്‍ എന്നിവയെ കശാപ്പ്, തേനീച്ച വളര്‍ത്തല്‍, തേന്‍ ഉൽപാദനം, അലങ്കാര മത്സ്യങ്ങള്‍, റിയല്‍ എസ്റ്റേറ്റ് വാങ്ങുന്നതിനും വില്ക്കുന്നതു, കെട്ടിടങ്ങൾ വാടകക്ക് നല്‍കുന്നത് എന്നിവ ഇതിൽ ഉൾപ്പെടുന്ന പ്രധാനപ്പെട്ടവയാണ്.
കുടിവെള്ളമല്ലാത്ത ജലവിതരണവും വില്പനയും, മത്സ്യത്തിന്റെയും മറ്റു കടല്‍ജീവികളുടെയും മൊത്തവ്യാപാരം, കന്നുകാലികളുടെ മൊത്തവ്യാപാരം, നിർമാണയന്ത്രങ്ങളും ഉപകരണങ്ങളും വാടകക്ക് നല്കല്, മത്സ്യ ഉൽപന്നങ്ങളുടെ മൊത്തവ്യാപാരം, കടകളിലെ ചില്ലറ വ്യാപാരം, തുടങ്ങിയ സ്വദേശികൾക്ക് മാത്രമായി നിക്ഷേപത്തിന് പരിമിതപ്പെടുത്തിയിരിക്കുന്നത് മേഖലകളിൽ പെടുന്നവയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല