1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 11, 2011

സാബു ചുണ്ടക്കാട്ടില്‍

മാഞ്ചസ്റര്‍: കേരളാ കോണ്‍ഗ്രസ് മാഞ്ചസ്റര്‍ യൂണിറ്റിന് തിരിതെളിഞ്ഞു. ഇന്നലെ ഓള്‍ഡ്ഹാമില്‍ ചേര്‍ന്ന പ്രൌഡഗംഭീരമായ പ്രവര്‍ത്തക സമ്മേളനത്തിലും യൂണിറ്റ് ഉദ്ഘാടനത്തിലും മാഞ്ചസ്ററിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ പങ്കാളികളായി. സാബു ചുണ്ടക്കാട്ടിലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഷാജി വരാക്കുടി യൂണിറ്റ് ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചു.

പ്രവാസികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് ഊന്നല്‍ നല്‍കി വേണ്ട കര്‍മ്മ പരിപാടികള്‍ ആവിഷ്കരിക്കുന്നതിന് യോഗത്തില്‍ തീരുമാനമായി. യുകെയില്‍ എമ്പാടുമുള്ള കേരളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഒരുമിച്ചു കൂട്ടി യുകെ ഘടകം ശക്തമാക്കുന്നതിനും ലേബര്‍ പാര്‍ട്ടിയുമായി ചര്‍ച്ച ചെയ്ത് പ്രവാസികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ മുന്‍ഗണന നല്‍കുന്നതിനും ലേബര്‍ പാര്‍ട്ടിക്ക് പിന്തുണ നല്‍കാനും യോഗത്തില്‍ തീരുമാനിച്ചു. ഇതിന്റെ ആദ്യപടിയായി അടുത്ത ആഴ്ച ലേബര്‍പാര്‍ട്ടി ഭാരവാഹികളുമായി ചര്‍ച്ച നടത്തും.

കേരളാകോണ്‍ഗ്രസ് യുകെ കണ്‍വെന്‍ഷനോടനുബന്ധിച്ചുള്ള വിഷയങ്ങളും ചര്‍ച്ചയുടെ ഭാഗമായി. തുടര്‍ന്ന് ടെലിഫോണില്‍ കെഎം മാണി, ഫ്രാന്‍സിസ് ജോര്‍ജ്, തോമസ് ചാഴിക്കാടന്‍, ജോസ് കെ മാണി, പ്രൊഫസര്‍ എന്‍ ജയരാജ് എംഎല്‍എ, റോഷി അഗസ്റിന്‍ എന്നിവരുമായി സംസാരിക്കുകയും പ്രവാസി കേരളാകോണ്‍ഗ്രസ് മാഞ്ചസ്റര്‍ യൂണിറ്റിന് നേതാക്കള്‍ ആശംസകള്‍ നേരുകയും ചെയതു. യൂണിറ്റ് ഇലക്ഷനെത്തുടര്‍ന്ന് സ്നേഹവിരുന്നോടെ പരിപാടികള്‍ സമാപിച്ചു. പരിപാടിയുടെ വിജയത്തിനായി സഹകരിച്ച ഏവര്‍ക്കും ഭാരവാഹികള്‍ നന്ദി രേഖപ്പെടുത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.