സ്വന്തം ലേഖകൻ: കുവൈത്തിൽ വിദേശികൾ ഡ്രൈവിങ് ലൈസൻസിന്റെ സാധുത പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് ആഭ്യന്തര മന്ത്രാലയം. മൈ ഐഡന്റിറ്റി ആപ്പ് വഴിയാണ് സാധുത പരിശോധിക്കേണ്ടത്.
നിശ്ചിത മാനദണ്ഡം പാലിക്കാതെ എടുത്ത ഡ്രൈവിങ് ലൈസൻസുകൾ സ്വമേധയാ റദ്ദാക്കുന്ന സാഹചര്യത്തിലാണ് മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. മാനദണ്ഡങ്ങൾ മറി കടന്ന് കുറുക്കുവഴിയിലൂടെ നേടിയ ലൈസൻസ് കാലാവധി ഉണ്ടെങ്കിലും റദ്ദാക്കും.
ഇത്തരം ലൈസൻസ് ഉപയോഗിച്ച് വാഹനം ഓടിക്കുന്നവരെ പിടികൂടി നാടുകടത്തും. ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചതിനുള്ള ശിക്ഷയാണ് ഇത്തരക്കാർ േനരിടേണ്ടി വരിക. ഇങ്ങനെ ഒട്ടേറെ പേർ പിടിക്കപ്പെട്ടിട്ടുണ്ട്. നിയമലംഘകരെ കണ്ടെത്തുന്നതിനുള്ള പരിശോധനയും ശക്തമാക്കി.
മലയാളികൾ ഉൾപ്പെടെ വിവിധ രാജ്യക്കാർ കുവൈത്തിൽ ഡ്രൈവറായി ജോലി ചെയ്യുന്നുണ്ട്. കുറഞ്ഞത് 2 വർഷമെങ്കിലും കുവൈത്തിൽ ജോലി ചെയ്തുവരുന്ന 600 ദിനാർ ശമ്പളവും ബിരുദവും ഉള്ള വിദേശികൾക്കു മാത്രമേ ഡ്രൈവിങ് ലൈസൻസിന് അപേക്ഷിക്കാനാകൂ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല