1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 22, 2023

സ്വന്തം ലേഖകൻ: ഇന്നു മുതൽ രാജ്യത്തെ 10 കേന്ദ്രങ്ങളിൽ ‘ഈദിയ’ എടിഎം സേവനം ലഭ്യമാകും. ഈദ് നാളുകളിൽ ഉപഭോക്താക്കൾക്ക് 5, 10, 50, 100 റിയാൽ കറൻസികൾ മാത്രം പിൻവലിക്കുന്നതിനു വേണ്ടിയുള്ള എടിഎം സേവനമാണിത്.

പ്ലേസ് വിൻഡം മാൾ, അൽ മിർഖബ് മാൾ, മാൾ ഓഫ് ഖത്തർ, അൽ വക്ര ഓൾഡ് സൂഖ്, ദോഹ ഫെസ്റ്റിവൽ സിറ്റി, അൽ ഹസം മാൾ, അൽഖോർ മാൾ, അൽമീറ (തുമാമ, മൈതർ), ദോഹ വെസ്റ്റ് വാക്ക് എന്നീ ലൊക്കേഷനുകളിലാണ് ഈദിയ എടിഎമ്മുകൾ സ്ഥാപിച്ചിരിക്കുന്നത്.

ഈദിയ എന്ന പേരിലുള്ള എടിഎം ഇക്കഴിഞ്ഞ ഈദുൽ ഫിത്‌റിലാണ് ഖത്തർ സെൻട്രൽ ബാങ്ക് തുടക്കമിട്ടത്. കുട്ടികൾക്ക് പണം ഉൾപ്പെടെയുള്ള സമ്മാനങ്ങൾ പെരുന്നാൾ നാളിൽ നൽകുന്ന ഈദ് പൈതൃകം പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈദിയ എടിഎം സേവനം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.