1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 23, 2023

സ്വന്തം ലേഖകൻ: വിദേശ സർവകലാശാലകളുടെ സർട്ടിഫിക്കറ്റുകൾ അംഗീകരിക്കുന്നതിനുള്ള വ്യവസ്ഥകൾ യുഎഇ വിദ്യാഭ്യാസ മന്ത്രാലയം ലഘൂകരിച്ചു. നിലവിലെ തുല്യതാ (ഇക്വലൻസി) സർട്ടിഫിക്കറ്റിനു പകരം യൂണിവേഴ്സിറ്റി സർട്ടിഫിക്കറ്റ് റെക്കഗ്നിഷൻ സംവിധാനമാണ് ഏർപ്പെടുത്തിയത്.

ഇതനുസരിച്ച് എളുപ്പത്തിൽ സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തുന്നവർക്ക് വിദ്യാഭ്യാസം തുടരാനോ ജോലിക്ക് അപേക്ഷിക്കാനോ സാധിക്കും. വിശദ പഠനങ്ങൾക്കു ശേഷമാണ് പുതിയ സംവിധാനം നടപ്പാക്കിയത്.

സർട്ടിഫിക്കറ്റുകൾ സാക്ഷ്യപ്പെടുത്തുന്നതിന് നിലവിലുണ്ടായിരുന്ന കാലതാമസവും ഒഴിവായതായി വിദ്യാഭ്യാസ മന്ത്രി ഡോ. അഹ്മദ് ബെൽഹൂൽ അൽ ഫലാസി പറഞ്ഞു. വിദൂരവിദ്യാഭ്യാസ പഠന (ഇ–ലേണിങ്) സർട്ടിഫിക്കറ്റും അംഗീകരിക്കും. എന്നാൽ എൻജിനീയറിങ്, മെഡിസിൻ, നിയമം എന്നീ സർട്ടിഫിക്കറ്റുകൾക്ക് നിലവിലെ രീതി തുടരും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.