1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 26, 2023

സ്വന്തം ലേഖകൻ: ഒമാനിൽ ഒരുങ്ങുന്ന സുൽത്താൻ ഹൈതം സിറ്റി പോലുള്ള ഭാവി നഗരങ്ങളിൽ സ്വത്ത് കൈവശം വെക്കാൻ അവകാശമുണ്ടെന്ന് ഒമാൻ ഭവന, നഗരാസൂത്രണ മന്ത്രി ഡോ. ഖൽഫാൻ ബിൻ സഈദ് അൽ ഷുവൈലി പറഞ്ഞു. 99 വർഷത്തേക്ക് ആണ് സ്വത്ത് കെെവശം വെക്കാൻ അവസരം നൽകുന്നത്. ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഡെവലപ്‌മെന്റ് ഫോറത്തിന്റെ മീറ്റിങ്ങിലാണ് അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചത്. ഗ്രേറ്റർ മസ്‌കത്ത്, ഗ്രേറ്റർ നിസ്‌വ, ഗ്രേറ്റർ സലാല, ഗ്രേറ്റർ സുഹാർ തുടങ്ങിയ ഭാവി നഗര പദ്ധതികളുടെ വികസന പദ്ധതികൾ നടപ്പിലാക്കാൻ വേണ്ടി മന്ത്രാലയം ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.

സലാല, നിസ്‌വ, സുഹാർ എന്നിവിടങ്ങളിലെ വിലായത്തുകളിൽ ഏകദേശം 30-40 ദശലക്ഷം ചതുരശ്ര മീറ്റർ സ്ഥലം അനുവദിച്ച് മൊത്തം 40,000 ഭവന യൂനിറ്റുകളുള്ള ആധുനിക നഗരങ്ങൾ ഈ പദ്ധതികളിൽ ഉൾപ്പെടുത്തും. ‘സുറൂഹ് പ്രോഗ്രാം’ സർക്കാർ അവതരിപ്പിച്ചിട്ടുണ്ട്. ഇതിൽ ഒമ്പത് വികസന സൈറ്റുകൾ ഉൾക്കൊള്ളുന്ന തരത്തിലാണ് പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. മൂന്ന് പദ്ധതികൾ നടപ്പിലാക്കി കൊണ്ടിരിക്കുകയാണ്.

1.2 ശതകോടി റിയാലിന്‍റെ 20 കരാറുകളിൽ ആണ് ഭാവി നഗരമായി രൂപകൽപന ചെയ്ത സുൽത്താൻ ഹൈതം സിറ്റി ഒപ്പുവെച്ചിരിക്കുന്നത്. ഹൈതം സിറ്റിയിലെ നിർമാണ കരാറുകൾക്കും ഒമാനി യുവാക്കൾ ഉൾപ്പെടുന്ന മറ്റ് ഭാവി പദ്ധതികൾക്കും ഒമാൻ ഡെവലപ്മെന്‍റ് ബാങ്ക് ധനസഹായ ഓപ്ഷനുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.