
സ്വന്തം ലേഖകൻ: യുകെ മലയാളി സമൂഹത്തിന് ഞെട്ടലായി ലണ്ടനില്‍ മലയാളി യുവാവിന്റെ അപ്രതീക്ഷിത വിയോഗം. ലണ്ടനിലെ എപ്‌സ്മില്‍ താമസിക്കുന്ന കൃഷ്ണന്‍ വത്സന്റെ മകന്‍ വിജേഷിനെ (31)യാണ് ഉറക്കത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച രാത്രിയോടെ പിതാവായ കൃഷ്ണന്‍ തന്നെ സാമൂഹ്യ മാധ്യമത്തില്‍ എഴുതിയ കുറിപ്പിലൂടെ മകന്റെ മരണ വിവരം പ്രിയപെട്ടവരെ അറിയിച്ചത്.
വര്‍ഷങ്ങളായി യുകെയില്‍ താമസിക്കുന്ന കുടുംബം ആയതിനാല്‍ മലയാളികള്‍ക്കു സുപരിചിതരാണ്. വെള്ളിയാഴ്ച പകലുറക്കത്തിലാണ് വിജേഷിനെ തേടി മരണമെത്തിയത്. വൈകുന്നേരത്തോടെ വീട്ടുകാര്‍ വന്നു മുറിയില്‍ വിളിക്കുമ്പോള്‍ മരിച്ച നിലയില്‍ കണ്ടെത്തുക ആയിരുന്നു. പാരാമെഡിക്‌സ് അടക്കമുള്ളവര്‍ എത്തിയാണ് മരണം ഉറപ്പിച്ചത്.
വിവരമറിഞ്ഞ് അനേകമാളുകള്‍ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ വീട്ടില്‍ എത്തിയിരുന്നു. മൃതദേഹം ഈസ്റ്റ് സാറെ ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷമേ യഥാര്‍ത്ഥ മരണ കാരണം കണ്ടെത്താനാകൂ. വിജേഷിന്റെ ബന്ധുക്കളില്‍ പലരും യുകെയില്‍ തന്നെ ഉള്ളവരാണ്. സിന്ധു വത്സനാണ് വിജേഷിന്റെ മാതാവ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല