സ്ത്രീകള്‍ വീട് നന്നായി നോക്കുന്നവരാണ്. വീടിന്റെ കാര്യത്തില്‍ മാത്രമല്ല ഓഫീസായാലും മറ്റ് തൊഴില്‍ സ്ഥലങ്ങള്‍ ആയാലും എന്തായാലും നല്ല വൃത്തിക്കും വെടിപ്പിനും നോക്കുന്നവരാണ് സ്ത്രീകള്‍. അതുകൊണ്ടുതന്നെ നല്ല സ്മാര്‍ട്ടായ സ്ത്രീകളെ പുരുഷന്മാര്ക്ക് വളരെ ഇഷ്ടമാണുതാനും. എന്നാല്‍ അങ്ങനെ ഇഷ്ടങ്ങള്‍ മാത്രമൊന്നുമല്ല, അസൂയയും കുശുമ്പുമെല്ലാം ഇതിനിടയില്‍ ഉണ്ടാകുന്നുണ്ട്. സ്ത്രീകളെ എങ്ങനെ നല്ല സൂക്ഷിപ്പുകാരാക്കാം എന്നാണ് ഇവിടെ ചര്‍ച്ച ചെയ്യുന്നത്. അതായത് പുരുഷന്മാര് ചെറിയൊരു മനസ് വെച്ചാല്‍ സ്ത്രീകളെ നിങ്ങള്‍ക്ക് നല്ല ഗംഭീരമായി കൈകാര്യം ചെയ്യാന്‍ സാധിക്കും.
വിശ്വസിക്കുക, സംസാരിക്കുക
നിങ്ങള്‍ സ്ത്രീയെ വിശ്വസിക്കുക എന്നതാണ് പ്രധാനം. അതായത് സ്ത്രീകളെ വിശ്വസിച്ചാല്‍തന്നെ കാര്യങ്ങള്‍ പകുതി എളുപ്പമായി. വിശ്വസിച്ച് ഒരുകാര്യം ഏല്‍പ്പിച്ചാല്‍ ആ വിശ്വാസം തകര്‍ക്കുന്നവരല്ല സ്ത്രീകള്‍. നിങ്ങളുടെ വിഷമങ്ങളെക്കുറിച്ചും മറ്റും പറയാനും ഒരാളെയാണ് ആവശ്യമെങ്കില്‍ നിങ്ങള്‍ ഒരു സ്ത്രീ വിശ്വസിച്ചാല്‍ മാത്രം മതി. ഒരിക്കലും ഒരു സ്ത്രീ നിങ്ങളുടെ രഹസ്യങ്ങള്‍ മറ്റൊരാള്‍ക്ക് ചോര്‍ത്തി കൊടുക്കില്ല. അല്ലെങ്കില്‍ സ്ത്രീകള്‍ നിങ്ങളുടെ രഹസ്യങ്ങളുടെ നല്ല കാവല്ക്കാര് ആയിരിക്കും. സൂക്ഷിപ്പിന്റെ കാര്യത്തില്‍ ഇരുപത്തിനാല്
കാരറ്റ് തനിത്തങ്കമാണ് സ്ത്രീ.
സംസാരം തന്നെ നിങ്ങളുടെ കൂട്ടുകാരി അല്ലെങ്കില്‍ ഭാര്യം വളരെ കുറച്ചുമാത്രം സംസാരിക്കുന്നവള്‍ ആയിരിക്കും. മിക്കവാറും സ്ത്രീകള്‍ ചില സമയങ്ങളിലെങ്കിലും നയതന്ത്ര പ്രതിനിധികളെപ്പോലെയാണ് പെരുമാറുന്നത്. അവരുമായി വഴക്ക് പിടിക്കാന്‍ നോക്കാതെ പരമാവധി സൗഹൃദത്തില്‍ പെരുമാറാന്‍ ശ്രമിക്കുക. വഴക്കിനുള്ള പുറപ്പാടിലാണ് നിങ്ങളെങ്കില്‍ പിന്നെ വേറൊന്നും പറയേണ്ട കാര്യമില്ലെന്ന് സാരം.
അവള്‍ക്കിഷ്ടമുള്ളതുപോലെ വസ്ത്രം ധരിക്കട്ടെ
സ്ത്രീകളുടെ വസ്ത്രധാരണത്തില്‍ പുരുഷന്മാര് കൈ കടത്തുമ്പോഴാണ് പ്രശ്നം രൂക്ഷമാകുന്നത്. അതായത് സ്ത്രീ സുഹൃത്ത് അല്ലെങ്കില്‍ ഭാര്യ നിങ്ങള്‍ക്കുവേണ്ടി വസ്ത്രം ധരിക്കേണ്ടിവരുന്നുവെന്നത് അത്യന്തം ഗുരുതരമായ കാര്യമാണ്. അവരെ അവരുടെ ഇഷ്ടത്തിന് വസ്ത്രം ധരിക്കാന്‍ വിടുക എന്നതാണ് അഭികാമ്യം. നിങ്ങള്‍ക്കുവേണ്ട വസ്ത്രം ധരിക്കുമ്പോള്‍ അവര്‍ക്ക് വ്യക്തിത്വമില്ലെന്ന് അവര്‍ക്കുതന്നെ തോന്നാനിടയുണ്ട്. ചിലപ്പോള്‍ സാരി മാത്രമുള്ള സ്ത്രീകളെ പുരുഷന്മാര് മാറ്റിയെടുക്കുന്നത് കാണാറുണ്ട്. അത് ശരിയല്ല, അത് അവരില്‍ പ്രശ്നമുണ്ടാക്കും. അത് പിന്നെ കൈകാര്യം ചെയ്യാന്‍ സാധിക്കാതാകും.
നിങ്ങളുടെ സംസാരം അവര്‍ പൂര്‍ത്തിയാക്കട്ടെ
ഭാര്യയും ഭര്‍ത്താവുംകൂടി വേറെ ഒരാളോട് സംസാരിക്കുമ്പോള്‍ മിക്കവാറും സംഭവിക്കുന്ന കാര്യമാണ് ഭാര്യ വര്‍ത്തമാനം പൂര്‍ത്തിയാക്കുക എന്നത്. അത് അവരുടെ ഒരു രീതിയാണ്. അത് അങ്ങനെ തന്നെയാണ് സംഭവിക്കേണ്ടത്. നിങ്ങളുടെ സംഭാഷണങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഉള്ളവരാണ് ഭാര്യമാര്‍. നയതന്ത്രജ്ഞതയുള്ള ഭാര്യമാര്‍ അങ്ങനെയാണ് ചെയ്യുന്നത്. നിങ്ങളുടെ സംസാരത്തില്‍ അവര്‍ക്ക് താല്പര്യമുണ്ടെന്നും അതില്‍ തങ്ങള്‍ക്ക് കൃത്യമായ സ്ഥാനമുണ്ടെന്നും കരുതുമ്പോഴാണ് അവര്‍ക്ക് സംസാരത്തില്‍ ഇടപെടണമെന്നും തോന്നുന്നു. അത് അനുവദിച്ചുകൊടുക്കുകയെന്നതാണ് നല്ല വഴി.
നിങ്ങളുടെ അമ്മ ഇഷ്ടപ്പെടണോ..?
ഒരു വല്ലാത്ത ചോദ്യമാണിത്. നിങ്ങളുടെ ഭാര്യയെ അമ്മ ഇഷ്ടപ്പെടണമെന്ന് ആരാണ് ആഗ്രഹിക്കാത്തത്. ഭൂരിപക്ഷംപേരും ആഗ്രഹിക്കുന്ന ഒരു കാര്യമാണത്. എന്നാല്‍ ഒരിക്കലും അങ്ങനെ സംഭവിച്ചിട്ടുമില്ല. അതിനും ചില വഴികളുണ്ട്. നിങ്ങളുടെ അമ്മയ്ക്കും ഭാര്യയ്ക്കും ഒരേപോലെ പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ജീവിതരീതിയാണ് നല്ലതെന്നാണ് വിദഗ്ദര്‍ പറയുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല