സ്വന്തം ലേഖകൻ: യുഎഇയിലെ അടുത്ത മാസത്തെ(ജൂലൈ) ഇന്ധനവില പ്രഖ്യാപിച്ചു. പെട്രോളിന് നിലവിലുള്ളതിനെക്കാൾ അഞ്ച് ഫിൽസും ഡീസലിന് രണ്ട് ഫിൽസും കൂടും. സൂപ്പർ 98ന് അടുത്ത മാസം ലിറ്ററിന് മൂന്ന് ദിർഹമാണ് നൽകേണ്ടത്.
ഈ മാസം 2.95 ദിർഹമായിരുന്നു. സ്പെഷ്യൽ 95ന് –2.89 ദിർഹം (2.84 ), ഇ–പ്ലസ്–2.81 ദിർഹം (2.76). ഡീസൽ രണ്ട് ഫിൽസ് കൂടി ലിറ്ററിന് 2.76 ദിർഹമാകും. ഈ മാസം 2.68 ദിർഹം ആണ്. കഴിഞ്ഞ മാസം ഫ്യുവൽ പ്രൈസ് കമ്മിറ്റി 21 ഫിൽസ് കുറച്ചിരുന്നു. ഇത് കഴിഞ്ഞ നാല് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു
അന്താരാഷ്ട്ര വിപണിയിലെ ഇന്ധനവില വിലയിരുത്തി യുഎഇ ഇന്ധനവില കമ്മിറ്റിയാണ് ഓരോ മാസവും പെട്രോൾ, ഡീസൽ വില പുതുക്കി നിശ്ചയിക്കുന്നത്.കഴിഞ്ഞ നാല് മാസവും യു എ ഇയിൽ ഇന്ധനവില കുറയുന്നതായിരുന്നു പ്രവണത. എന്നാൽ, ഈമാസം നിരക്ക് വർധിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല