1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 1, 2023

സ്വന്തം ലേഖകൻ: വെള്ളക്കാർക്കൊപ്പം ആഫ്രോ അമേരിക്കൻ, ഹിസ്പാനിക് ഉൾപ്പെടെ വംശീയ ന്യൂനപക്ഷങ്ങളുടെയും പ്രാതിനിധ്യം ഉറപ്പാക്കാൻ യുഎസ് കോളജുകൾ പിന്തുടർന്നുവന്നിരുന്ന പ്രവേശന മാനദണ്ഡം സുപ്രീം കോടതി റദ്ദാക്കി. എല്ലാ പൗരന്മാർക്കും നിയമത്തിനു മുന്നിൽ തുല്യനീതിയെന്ന ഭരണഘടനാ ഉറപ്പിന്റെ ലംഘനമാണിതെന്നു ചൂണ്ടിക്കാട്ടി സ്റ്റുഡന്റ്സ് ഫോർ ഫെയ്ർ അ‍ഡ്മിഷൻ എന്ന സംഘടന നൽകിയ കേസുകളിലാണ് റിപ്പബ്ലിക്കൻ പാർട്ടി അനുകൂലികളായ ജഡ്ജിമാരുടെ ഭൂരിപക്ഷ വോട്ടോടെയുള്ള വിധി.

ഹാർവഡ് പ്രവേശനത്തിൽ ഏഷ്യൻ അമേരിക്കൻ വിദ്യാർഥികളും നോർത്ത് കാരലൈന സർവകലശാലയിൽ വെള്ളക്കാരും ഏഷ്യൻ അമേരിക്കക്കാരും വിവേചനം നേരിടുന്നുവെന്നായിരുന്നു സംഘടനയുടെ വാദം. ഹാർവഡ് സർവകലാശാലയിലെയും നോർത്ത് കാരലൈന സർവകലാശാലയിലെയും (യുഎൻസി) വിദ്യാ‍ർഥി പ്രവേശന നയത്തിനെതിരെയാണു സംഘടന കേസു കൊടുത്തത്. യുഎൻസി കേസിൽ 6 ജഡ്ജിമാർ കോളജിനെ എതിർത്തു, 3 പേർ അനുകൂലിച്ചു. ഹാർവഡിനെതിരെ കേസിൽ വോട്ടുനില 6–2. ഡെമോക്രാറ്റ് പാർട്ടിക്കാരനായ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ സുപ്രീം കോടതി വിധിയെ രൂക്ഷമായി വിമർശിച്ചു.

വിദ്യാഭ്യാസ കടാശ്വാസ പദ്ധതി റദ്ദാക്കിയ സുപ്രീം കോടതി വിധിയെത്തുടർന്ന് വായ്പയെടുത്തവരെ സംരക്ഷിക്കാൻ ഭരണകൂടം തയാറാക്കുന്ന പുതിയ നടപടികൾ പ്രസിഡന്റ് ബൈഡൻ വെള്ളിയാഴ്ച പ്രഖ്യാപിച്ചു. 400 ബില്യൻ ഡോളറിന്റെ വിദ്യാഭ്യാസ കടാശ്വാസ പദ്ധതി സുപ്രീം കോടതി റദ്ദാക്കിയ സാഹചര്യത്തിലാണ് പുതിയ പ്രഖ്യാപനം . ഇരുപത്തിയാറു ദശലക്ഷം വിദ്യാർഥികളാണ് കടാശ്വാസത്തിനായി അപേക്ഷിച്ചിരുന്നത്.

വിദ്യാഭ്യാസ വായ്പ എടുത്തവരെ സഹായിക്കാനുള്ള പദ്ധതിയുടെ രണ്ട് ഭാഗങ്ങൾ ബൈഡൻ പ്രഖ്യാപിച്ചു. 12 മാസത്തെ താൽക്കാലിക ഓൺ-റാംപ് റീപേയ്മെന്റ് പ്രോഗ്രാം അതിൽ ഉൾപ്പെടുന്നു. വിശദാംശങ്ങൾ ഇതുവരെ പൂർണമായി ലഭ്യമല്ലെങ്കിലും, ചില വിദ്യാഭ്യാസ വായ്പകളിൽ വിട്ടുവീഴ്ച ചെയ്യാനും ഒഴിവാക്കാനും അല്ലെങ്കിൽ റിലീസ് ചെയ്യാനും അനുവദിക്കുമെന്ന് ബൈഡൻ വിശദീകരിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.