1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 1, 2023

സ്വന്തം ലേഖകൻ: പ്രധാനമന്ത്രി റിഷി സുനാകിന്റെ മന്ത്രിമാരില്‍ ഒരാളായിരുന്ന സാക്ക് ഗോള്‍ഡ്‌സ്മിത്തിന്റെ രാജിയോടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തരയുദ്ധം രൂക്ഷമായി. ബോറിസ് ജോണ്‍സന്റെ സഖ്യകക്ഷിയായ സാക്ക് ഗോള്‍ഡ്‌സ്മിത്ത് സുനാകിനു നേരെ കടുത്ത ആക്രമണം നടത്തി. അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ ഇത് വോട്ടുകള്‍ നഷ്ടപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.

പാര്‍ട്ടിഗേറ്റ് അന്വേഷണത്തെക്കുറിച്ച് താന്‍ നടത്തിയ അഭിപ്രായങ്ങള്‍ക്ക് ക്ഷമ ചോദിക്കാന്‍ ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെ മന്ത്രി സ്ഥാനമൊഴിഞ്ഞതായി പ്രധാനമന്ത്രി പ്രതികരിച്ചു. വിദേശകാര്യ ഓഫീസിലെ പരിസ്ഥിതി വകുപ്പില്‍ പ്രവര്‍ത്തിച്ചിരുന്ന പിയര്‍, കാലാവസ്ഥാ വ്യതിയാനത്തോടുള്ള പ്രധാനമന്ത്രിയുടെ മനോഭാവത്തെയും രാജിക്കത്തില്‍ വിമര്‍ശിച്ചു. 10-ാം നമ്പര്‍ “തെറ്റിദ്ധരിപ്പിക്കുന്ന ബ്രീഫിംഗ്” ആണെന്ന് അദ്ദേഹം ആരോപിച്ചു.

പ്രധാനമന്ത്രി റിഷി സുനാക് ഇനി നേരിടേണ്ടത് നാല് ഉപതെരഞ്ഞെടുപ്പുകള്‍ ആണ്. ലൈംഗിക പീഡനത്തിനും മയക്കുമരുന്ന് ദുരുപയോഗത്തിനും കുറ്റാരോപിതനായ കണ്‍സര്‍വേറ്റീവ് എംപി ഡേവിഡ് വാര്‍ബര്‍ട്ടന്റെ സോമര്‍ട്ടണ്‍ ആന്‍ഡ് ഫ്രോം മണ്ഡലത്തിലും ഉപതെരഞ്ഞെടുപ്പിന് തുടക്കമായി. ബോറിസ് ജോണ്‍സണും അദ്ദേഹത്തിന്റെ രണ്ട് സഖ്യകക്ഷികളായ നദീന്‍ ഡോറിസും നൈജല്‍ ആഡംസും നേരത്തെ രാജിവച്ചിരുന്നു.

ഉപതിരഞ്ഞെടുപ്പ് എതിരാക്കി സുനാകിന്റെ വീഴ്ചയാണ് ബോറീസും കൂട്ടരും ലക്ഷ്യമിടുന്നത്. ബോറിസിന്റെ വീഴ്ചയിലേക്ക് നയിച്ച നേതാവെന്ന പേരില്‍ സുനാകിനെ പല ടോറി നേതാക്കളും കുറ്റപ്പെടുത്തി. തന്നെ പുറത്താക്കാന്‍ കുറച്ചുപേര്‍ ശ്രമിക്കുകയാണെന്നും ഇവര്‍ക്കു പാര്‍ട്ടിയുടെയോ ജനങ്ങളുടെയോ പിന്തുണയില്ലെന്നും ജോണ്‍സണ്‍ പറഞ്ഞതു സുനാക്കിനുള്ള മുന്നറിയിപ്പായാണ് നിരീക്ഷകർ കരുതുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.