1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 6, 2023

സ്വന്തം ലേഖകൻ: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ വരും ദിവസങ്ങൾ ശക്തമായ പൊടിക്കാറ്റിന് സാധ്യതയെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകി. റിയാദ് നഗരത്തിലും മക്കയിലെയും മദീനയിലെയും ചില ഭാഗങ്ങളിലും അടുത്ത ദിവസം ശക്തമായ പൊടിക്കാറ്റ് ഉണ്ടായിരിക്കും.

ദൂരക്കാഴ്ച കുറക്കുന്ന അവസ്ഥ ഉണ്ടായിരിക്കും. അതിനാൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ജീസാൻ, അസീർ, സൗദിയുടെ കിഴക്കുവടക്ക് അതിർത്തി പ്രദേശങ്ങളിലും പൊടിക്കാറ്റ് ശക്തമായിരിക്കും. അൽബാഹ മേഖലയുടെ ചില ഭാഗങ്ങളിൽ ശക്തമായ മഴ പ്രതീക്ഷിക്കുന്നുണ്ട്.

സൗദിയുടെ ചില പ്രദേശങ്ങളിൽ നേരത്തേ രേഖപ്പെടുത്തിയ ഉയർന്ന താപനിലയിൽ മാറ്റം വന്നിട്ടുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. റിയാദ്, മക്ക 43 ഡിഗ്രി, ദമ്മാമിൽ 45 ഡിഗ്രി, മദീനയിൽ 44 ഡിഗ്രി, ജിദ്ദയിൽ 37 ഡിഗ്രി സെൽഷ്യസുമാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ താപനില. വരും ദിവസങ്ങളിൽ ഇത് കൂടുതൽ ആയിരിക്കും എന്നാണ് റിപ്പോർട്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.