സ്വന്തം ലേഖകൻ: സൗദി ഡ്രൈവിങ് ലൈസൻസ് ഉപയോഗിച്ച് 10 രാജ്യങ്ങളിൽ വാഹനം ഓടിക്കാം. യുഎഇ, കുവെെറ്റ്, ഖത്തർ, ബഹ്റൈൻ, ഒമാൻ തുടങ്ങി മുഴുവൻ ഗൾഫ് രാജ്യങ്ങളിലും വാഹനം ഓടിക്കാം. കൂടാതെ ജോർദാൻ, ഈജിപ്ത്, കാനഡ, ഓസ്ട്രിയ, ബ്രിട്ടൻ തുടങ്ങിയ വിദേശ രാജ്യങ്ങളിലും വാഹനം ഓടിക്കാം. അന്താരാഷ്ട്ര ഡ്രൈവിങ് ലൈസൻസ് ഇല്ലാതെ തന്നെ സൗദിയിലുള്ളവർക്ക് വാഹനങ്ങൾ ഓടിക്കാൻ സാധിക്കുന്ന ലെെസൻസ് ആണ് സൗദി ലെെസൻസ്.
മറ്റു ഗൾഫ് രാജ്യങ്ങളെ അപേക്ഷിച്ച് സൗദി വാഹനങ്ങൾ ആണ് യുഎഇയിൽ കൂടുതൽ ആയി ഓടുന്നത്. സൗദി പൗരന്മാർക്ക് യുഎഇ ഡ്രൈവിങ് ലൈസൻസ് ലഭിക്കാൻ വലിയ പ്രയാസമില്ല. സൗദി ഡ്രൈവിങ് ലൈസൻസ് ഉണ്ടെങ്കിൽ ദമ്മാമിൽനിന്ന് കിങ് ഫഹദ് കോസ്‌വേ വഴി സ്വന്തമായി വാഹനം ഓടിച്ച് ബഹ്റൈനിലേക്ക് പോകാം. സൗദി അതിർത്തിയിൽ നിന്ന് ഓൺ അറൈവൽ വീസ എടുത്ത് സ്വന്തം വാഹനം എടുത്ത് ജോർദാനിലേക്ക് പോകാനും എളുപ്പമാണ്. ഡ്രൈവിങ് ലൈസൻസ് സൗദിയും അംഗീകരിച്ചതിനാൽ അവിടെയുള്ളവർക്ക് സൗദിയിലും നിഷ്പ്രയാസം വാഹനമോടിക്കാം.
സൗദിയിലേക്കും റോഡ് മാർഗം വാഹനമോടിച്ച് പോകാൻ സാധിക്കും. ഈജിപ്തിലേക്കും വാഹനം ഓടിച്ചു പോകാൻ സാധിക്കും. ഈജിപ്തിൽ എത്തിയ തീയതി മുതൽ മൂന്നു മാസം വരെ സൗദി ലൈസൻസ് ഉണ്ടെങ്കിൽ വാഹനമോടിക്കാൻ സാധിക്കും. സൗദി ലൈസൻസ് ഉള്ളവർക്ക് വാഹനമോടിക്കാൻ അനുവാദം നൽകുന്ന മറ്റൊരു രാജ്യമാണ് കാനഡ. ഇവിടെ എത്തി മറ്റൊരു ലെെസൻസ് എടുക്കേണ്ട ആവശ്യമില്ല. സൗദി ലെെസൻസ് ഉണ്ടെങ്കിൽ ഇവിടെ വാഹനം ഓടിക്കാം.
ഓസ്ട്രിയ അടുത്ത കാലത്താണ് സൗദി ലെെസൻസ് അംഗീകരിച്ചത്. ബ്രിട്ടനിൽ സൗദി ലൈസൻസുള്ള സൗദി പൗരന്മാർക്ക് മാത്രമാണ് അനുമതി. ഒരു വർഷം സൗദി ലെെസൻസിൽ വാഹനം എടുക്കാം. പിന്നീട് അതിന് ശേഷം അവിടുത്തെ ലൈസൻസ് എടുക്കണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല