1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 8, 2023

സ്വന്തം ലേഖകൻ: ജര്‍മനിയില്‍ വിദഗ്ധ തൊഴിലാളികളെ കിട്ടാനില്ലാത്ത തൊഴിലുകളുടെ എണ്ണം 2023 ല്‍ വീണ്ടും ഉയര്‍ന്നു. ഫെഡറല്‍ എംപ്ലോയ്മെന്റ് ഏജന്‍സി നടത്തിയ വിശകലനമാണ് ഇത് വെളിപ്പെടുത്തുന്നത്. വിദഗ്ധ തൊഴിലാളികളുടെ കുറവ് ഏതൊക്കെ തൊഴിലുകളെയാണ് ബാധിക്കുന്നതെന്ന് ഫെഡറല്‍ എംപ്ലോയ്മെന്റ് ഏജന്‍സി പരിശോധിച്ചു.

ഏജന്‍സിയുടെ വിശകലനം അനുസരിച്ച്, എല്ലാ ആറാമത്തെ തൊഴിലിലും വിദഗ്ധ തൊഴിലാളികളുടെ കുറവുണ്ട്. ഇത് ഒരു വര്‍ഷം മുമ്പുള്ളതിനേക്കാള്‍ 52 ശതമാനം കൂടുതലാണിത്. റിപ്പോർട്ടനുസരിച്ച് വിദഗ്ധ തൊഴിലാളികളുടെ അഭാവമുള്ള തെഴിൽ മേഖലകൾ നഴ്സിങ്, ഡ്രൈവര്‍, വൈദ്യസഹായി, നിർമാണ വ്യാപാരങ്ങള്‍, ശിശുപരിപാലനം, ഓട്ടോമോട്ടീവ് സാങ്കേതികവിദ്യ, ഐടി ജോലികള്‍ എന്നിവയാണ്.

മുന്‍ വര്‍ഷത്തെ അപേക്ഷിച്ച്, 2023 ല്‍ ഹോട്ടല്‍ അല്ലെങ്കില്‍ കാറ്ററിങ് സേവനം, ബസ് ഡ്രൈവര്‍ എന്നീ മേഖലയിലും ജോലിക്കാരുടെ കുറവുണ്ട്. വിദഗ്ധ തൊഴിലാളികളുടെ കുറവ് തൊഴില്‍ ലോകത്തെ മാറ്റിമറിക്കുകയും തൊഴിലുടമകള്‍ക്ക് വെല്ലുവിളികള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു.

തൊഴിൽ നൈപുണ്യമുള്ളവരുടെ കുറവ് എല്ലാ തൊഴില്‍ മേഖലകളെയും ബാധിച്ചു. വിദഗ്ധ തൊഴിലാളികളുടെ കുറവിന്റെ ഒരു കാരണം ജർമനിയിലെ പ്രായമായ സമൂഹമാണ്. വൈദഗ്ധ്യമുള്ള തൊഴിലാളികളുടെ കുറവ് ആരോഗ്യ, സാമൂഹിക തൊഴിലുകളില്‍ ഉയര്‍ന്ന് നിൽക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.