സ്വന്തം ലേഖകൻ: ഭാര്യയെ കൊന്ന് മസ്തിഷ്കം കഴിച്ച യുവാവ് മെക്സികോയില്‍ പിടിയിലായി. അല്‍വാരോ (32) എന്നയാളാണ് ഭാര്യ മരിയ മോൺസെറാത്തി(38)നെ കൊലപ്പെടുത്തിയത്. മെക്സിക്കോയിലെ പ്യൂബ്ലയിലാണ് സംഭവം. മയക്കുമരുന്നിന്റെ ലഹരിയിലാണ് അല്‍വാരോ ഭാര്യയെ കൊലപ്പെടുത്തിയതെന്നാണ് വിവരം. ജൂണ്‍29നായിരുന്നു കൊലപാതകം. കൃത്യം നടത്തിയ ശേഷം മൃതദേഹം കഷ്ണങ്ങളാക്കി പ്ലാസ്റ്റിക് കവറുകളില്‍ വെച്ചതായി മിറര്‍ റിപ്പോര്‍ട്ട് ചെയ്തു. ചില ബാഗുകള്‍ സമീപത്തെ തോട്ടില്‍ ഉപേക്ഷിച്ച നിലയിലും മറ്റു ചില ബാഗുകള്‍ വീട്ടിലും സൂക്ഷിച്ചതായി കണ്ടെത്തി.
ചോദ്യം ചെയ്യലില്‍ അല്‍വാരോ കൊലപാതകം ചെയ്തതായി സമ്മതിച്ചു. ഭാര്യയെ കൊലപ്പെടുത്തി മസ്തിഷ്കം ഭക്ഷിച്ചതിനു ശേഷം അൽവാരോ തലയോട്ടി ആഷ്ട്രേയായി ഉപയോഗിച്ചതായും മെക്സിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഒരു വർഷം മുമ്പാണ് അൽവാരോ മരിയയെ വിവാഹം ചെയ്തത്. ബിൽഡറായി ജോലി ചെയ്തിരുന്ന അൽവാരോ മദ്യപിച്ചെത്തി ഭാര്യയെ ഉപദ്രവിക്കാറുണ്ടായിരുന്നു. മരിയക്ക് 12 മുതൽ 23 വയസ് വരെ പ്രായമുള്ള അഞ്ച് പെൺകുട്ടികൾ ഉണ്ടായിരുന്നു. പെൺമക്കളെ അൽവാരോ ശാരീരികമായി പീഡിപ്പിച്ചിരുന്നതായും കുടുംബം ആരോപിച്ചു.
പൊലീസിന്റെ പരിശോധനയിൽ ഇയാളുടെ വീട്ടിൽ നിന്ന് ദുർമന്ത്രവാദത്തിന് ഉപയോഗിക്കുന്ന വസ്തുക്കൾ കണ്ടെത്തി. ഔവര്‍ ലേഡി ഓഫ് ഹോളി ഡെത്ത് എന്നറിയപ്പെടുന്ന പിശാചും സാന്താമ്യൂര്ട്ടെും ചേര്‍ന്നാണ് കൊലപാതകം ചെയ്യാന്‍ നിര്‍ബന്ധിച്ചതെന്ന് ചോദ്യം ചെയ്യലില്‍ അല്‍വാരോ പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല