1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 9, 2023

സ്വന്തം ലേഖകൻ: യുഎഇയിൽ വിസിറ്റ് വീസ പുതുക്കുന്നതിന് പുതിയ സംവിധാനം. സ്മാർട്ട് ആപ്പിൽ ഇനി വീസ പുതുക്കാൻ സാധിക്കും. ഇതിനായി സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ഫെഡറൽ അതോറിറ്റഇ ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിഫ്, കസ്റ്റംസ് ആൻ‍ഡ് പോർട്ട് അതോറിറ്റി (ഐസിപി) അറിയിച്ചു.

അസ്സൽ എൻട്രി പെർമിറ്റ്, കളർ ഫോട്ടോ എന്നിവയാണ് പുതുക്കാൻ വേണ്ടത്. പാസ്പോർട്ടിന് കുറഞ്ഞത് 6 മാസത്തെ കാലാവധി ഉണ്ടായിരിക്കണം. വീസ പുതുക്കാൻ 750 ദിർഹമാണ് നിരക്ക്.

അതിനിടെ യുഎഇയിലെ സ്വകാര്യ സ്ഥാപനങ്ങളിൽ സ്വദേശികളെ നിയമിക്കാൻ അനുവദിച്ച സമയപരിധി അവസാനിച്ചു. നാളെ മുതൽ സ്ഥാപനങ്ങളിൽ തൊഴിൽ മന്ത്രാലയത്തിന്റെ കർശന പരിശോധന നടക്കും. അൻപതോ അതിലധികമോ ജീവനക്കാരുള്ള സ്ഥാപനങ്ങൾ ഈ വർഷം ആദ്യപകുതിയിൽ ഒരു ശതമാനം സ്വദേശിവൽക്കരണം നടപ്പാക്കി എന്ന് ഉറപ്പാക്കാനാണ് പരിശോധന.

സ്വകാര്യ സ്ഥാപനങ്ങളിലെ വിദഗ്ധ തൊഴിൽ രംഗത്ത് ഓരോ വർഷവും രണ്ട് ശതമാനം സ്വദേശികളെ നിയമിക്കണം എന്നാണ് യുഎഇ തൊഴിൽ മന്ത്രാലയത്തിന്റെ നിർദേശം. ഇതനുസരിച്ച് കഴിഞ്ഞവർഷത്തെ രണ്ട് ശതമാനവും ഈ വർഷം ആറുമാസത്തിനകം ഒരു ശതമാനവും സ്വദേശിവൽക്കരണം നടപ്പാക്കണം. ഇതിന് അനുവദിച്ച സമയ പരിധിയാണ് ഇന്ന് അവസാനിച്ചത്. നിയമലംഘനത്തിന് 42,000 ദിർഹമാണ് പിഴ.

നിയമലംഘനം ആവർത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങൾക്ക് മൂന്ന് മുതൽ അഞ്ചുലക്ഷം ദിർഹം വരെ പിഴ ചുമത്തും. മൂന്നുശതമാനം സ്വദേശിവൽക്കരണം നടപ്പാക്കിയതിന് പിന്നാലെ ഈ വർഷാവസാനത്തോടെ നാലുശതമാനം എന്ന ലക്ഷ്യവും കൈവരിക്കണം. 2026നകം സ്വകാര്യ സ്ഥാപനങ്ങളിൽ പത്ത് ശതമാനം സ്വദേശിവൽക്കരണം എന്നതാണ് സർക്കാറിന്റ ലക്ഷ്യം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.