1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 10, 2023

സ്വന്തം ലേഖകൻ: സ്‌പെയിനിൽ നിന്നുള്ള ടെഫ് ഫ്ലോർ-ക്രാക്കേഴ്‌സ് ഉൽപന്നങ്ങൾ ഉപയോഗിക്കുന്നതിനെതിരെ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ജൂലൈ 30, ഒക്‌ടോബർ 17, ഒക്‌ടോബർ 27 എന്നീ കാലാവധി തിയതികളിലുള്ള ക്രാക്കേഴ്‌സ് ഉപയോഗിക്കരുതെന്നാണ് അധികൃതരുടെ നിർദേശം.

2024 മാർച്ച് 2, 3, 4, 6, ഏപ്രിൽ 4 കാലാവധി തിയതികളിലുള്ള സ്‌പെയിനിൽ നിന്നുള്ള സ്‌ക്ലർ നുസ്‌പെർപ്രോട്ട് ഡങ്കൽ ക്രാക്കേഴ്‌സും ഉപയോഗിക്കരുതെന്നും മുന്നറിയിപ്പുണ്ട്. ഇവയിൽ അട്രോപിൻ, സ്‌കോപോളാമിൻ എന്നിവയുടെ അളവ് അനുവദിച്ചതിലും കൂടുതലായി കണ്ടെത്തിയ സാഹചര്യത്തിലാണ് മുന്നറിയിപ്പ്.

യൂറോപ്യൻ റാപിഡ് അലർട്ട് സുസ്‌റ്റെം ഫോർ ഫുഡ് ആൻഡ് ഫീഡ് (ആർഎഎസ്എഫ്എഫ്) അധികൃതരിൽ നിന്ന് ലഭിച്ച മുന്നറിയിപ്പ് പ്രകാരമാണ് മന്ത്രാലയത്തിന്റെ നിർദേശം. ഈ ഉൽപന്നങ്ങളെല്ലാം വിപണിയിൽ നിന്ന് പിൻവലിക്കാൻ ആവശ്യമായ നടപടികൾ അടിയന്തരമായി സ്വീകരിച്ചിട്ടുണ്ട്.

ഈ ഉൽപന്നങ്ങൾ ഇതിനകം വാങ്ങിയവരുണ്ടെങ്കിൽ അവ നശിപ്പിച്ചു കളയുകയോ അല്ലെങ്കിൽ വാങ്ങിയ കടയിൽ തിരികെ നൽകുകയോ ചെയ്യണമെന്നും അധികൃതർ നിർദേശിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.